Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​െഎ.ജിക്കെതിരെ...

​െഎ.ജിക്കെതിരെ ഫേസ്​ബുക്ക്​ പോസ്​റ്റ്​: ബി.ജെ.പി നേതാവ് അറസ്​റ്റിൽ

text_fields
bookmark_border
​െഎ.ജിക്കെതിരെ ഫേസ്​ബുക്ക്​ പോസ്​റ്റ്​: ബി.ജെ.പി നേതാവ് അറസ്​റ്റിൽ
cancel

കോവളം: ഐ.ജി മനോജ് എബ്രഹാമിനെ ‘കുളിപ്പിച്ചു കിടത്തു’മെന്ന് ഫേസ്​ബുക്ക് പോസ്​റ്റിട്ട ബി.ജെ.പി നേതാവ് അറസ്​റ്റിൽ. വെങ്ങാനൂർ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്​റ്റ്​ ചെയ്തത്.

ബി.ജെ.പി കോവളം 20ാം വാർഡ്​ വൈസ് പ്രസിഡൻറാണ്​ അരുൺ . നിലയ്ക്കലിൽ നടന്ന ലാത്തച്ചാർജിനെ തുടർന്നാണ് ഇയാൾ മനോജ് എബ്രഹാമിനെതിരെ ഭീഷണിമുഴക്കി പോസ്​റ്റിട്ടത്​. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനും കേ​െസടുത്തു . അറസ്​റ്റിലായ അരുണിനെ ജാമ്യത്തിലിറക്കാൻ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ സ്​റ്റേഷനുമുന്നിൽ തടിച്ചുകൂടിയത് നേരിയ സംഘർത്തിനിടയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsManoj abrahamSabarimala News
News Summary - Manoj Abraham on Sabarimala-Kerala News
Next Story