Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി ആഘോഷം ഇന്ന് നടക്കും
text_fieldsbookmark_border
ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി ആഘോഷം തിങ്കളാഴ്ച നടക്കും. രാവിലെ 7.30ന് പെരുന്ന മന്നം സമാധിയിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. 10.45ന് ജയന്തി സമ്മേളനം ഐക്യരാഷ്ട്രസഭ മുൻ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.
എൻ.എസ്.എസ് കൺവെൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും.
Next Story

