Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണ്ണാർക്കാട് സ്വദേശി കശ്മീരിലെ വനത്തില്‍ മരിച്ചനിലയില്‍
text_fieldsbookmark_border
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയെ ജമ്മു കശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനിൽ നിന്നാണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്.
പുല്‍വാമ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടില്‍ വിന്ന് പോയതെന്ന് ബന്ധുക്കൾ അറിയിച്ചു.
മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. യുവാവ് എങ്ങനെ കശ്മീരിലെത്തിയത് ഉള്‍പ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

