കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: മണ്ണാർക്കാട്-ആനക്കട്ടി അന്തർ സംസ്ഥാന പാത നാട്ടുകാർ ഉപരോധിച്ചു
text_fieldsകാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് അന്തർ സംസ്ഥാന പാത
ഉപരോധിച്ച നാട്ടുകാരുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ സംസാരിക്കുന്നു
അഗളി: കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് പൊതുജനം മണ്ണാർക്കാട്-ആനക്കട്ടി അന്തർ സംസ്ഥാന പാത ഉപരോധിച്ചു. ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പുനൽകണമെന്ന് അവരോട് സമരക്കാർ ആവശ്യപ്പെട്ടു.
ആറ് മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മുകളിൽ നിന്ന് ലഭിച്ച നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡി.എഫ്.ഒ സുർജിത്ത് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു.
കൊല്ലപ്പെട്ട മല്ലീശ്വരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുമെന്നും അതിൽ അടിയന്തരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും സമരക്കാർ ആവശ്യപ്പെട്ടത് പ്രകാരം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും ഡി.എഫ്.ഒ അറിയിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച വഴിതടയൽ സമരം വൈകീട്ട് മൂന്നരയോടെ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

