Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരസ്യബോർഡ്...

പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
cancel

ചെങ്ങന്നൂർ: പരസ്യബോർഡ് സ്ഥാപിക്കുവാനുള്ള ജോലിക്കിടെ 11 കെ.വി വൈദ്യുതി ലൈനിൽ ഏണി തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരിപാവുക്കര നാലാം വാർഡിൽ തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം മങ്ങാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഇളയ മകൻ എസ്. അനിൽകുമാർ (നമ്പീശൻ-40) ആണ് മരിച്ചത്. അവിവാഹിതനാണ്.

ചങ്ങനാശ്ശേരി കേന്ദ്രമായ പരസ്യ ഏജൻസിയിൽ വെൽഡറായി ജോലി ചെയ്തു വരുകയായിരുന്നു അനിൽകുമാർ. കോഴിക്കോട് വെച്ചാണ് അപകടം സംഭവിച്ചത്. രാവിലെ സഹപ്രവർത്തകരോടൊപ്പം വാഹനത്തിലെത്തിയ അനിൽ, എല്ലാവരും ഇറങ്ങുന്നതിനു മുൻപേ ഏണിയെടുത്ത് പരസ്യം സ്ഥാപിക്കുവാനായി നിർമ്മിച്ച ചട്ടക്കുട്ടിൽ ചാരുന്നതിനിടയിലാണ് വൈദ്യുതി കമ്പിയിൽ മുട്ടി ഷോക്കേറ്റത്. 

പത്ത് മണിയോടെ വിവരമറിഞ്ഞ ബന്ധുക്കൾ കോഴിക്കോട്ടേക്ക് തിരിച്ചു. മാന്നാർ സ്വദേശികളായ നാലു പേർക്കൊപ്പമാണ് ജോലി ചെയ്തിരുന്ന അനിൽ വെള്ളിയാഴ്ച വീട്ടിൽവരുമെന്ന് അറിയിച്ചിരുന്നു. മാതാവ്: സേതുലക്ഷ്മി, സഹോദരങ്ങൾ: അംബുജം, അജയകുമാർ (അമൃതം ഓട്ടോറിക്ഷ). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMannar NativeYoungman deadkozhikode News
News Summary - Mannar Native Youngman Shocked and dead in Kozhikode -Kerala News
Next Story