മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് വര്‍ണാഭതുടക്കം
text_fieldsചങ്ങനാശ്ശേരി: പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് വര്‍ണാഭ മായ തുടക്കം. പുലർെച്ച മന്നം സമാധിയിൽ നടന്ന പ്രഭാതഭേരി, പുഷ്പാര്‍ച്ചന എന്നിവയോടെ യാണ് ആഘോഷം ആരംഭിച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, പ്രസിഡൻറ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് തുടങ്ങി നിരവധിപേർ രാവിലെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടർന്ന് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തെ സ്കൂള്‍ മൈതാനിയില്‍ തയാറാക്കിയ മന്നം നഗറിലേക്ക് രാവിലെ മുതലെത്തിയ സമുദായ അംഗങ്ങളെ സാക്ഷിയാക്കി അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടന്നു. മന്നത്ത് പത്മനാഭെൻറ ഛായാചിത്രത്തില്‍ ജി. സുകുമാരന്‍ നായരും ചട്ടമ്പിസ്വാമികളുടെ ചിത്രത്തിനു മുന്നില്‍ അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായരും ഭദ്രദീപം തെളിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
