Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്​ജു...

മഞ്​ജു ശബരിമലയിലെത്തിയത്​ വേഷം മാറി

text_fields
bookmark_border
മഞ്​ജു ശബരിമലയിലെത്തിയത്​ വേഷം മാറി
cancel

പമ്പ: ചാത്തന്നൂർ സ്വദേശി പി.എസ്​ മഞ്​ജു ശബരിമലയിൽ ദർശനം നടത്തിയത്​ വേഷം മാറി. തലമുഴുവൻ ഭസ്​മം പൂശി വയസ്സായ സ്​ ത്രീയുടെ രൂപഭാവങ്ങളോടെയായിരുന്നു മഞ്​ജു ചൊവ്വാഴ്​ച ശബരിമലയിലെത്തിയത്​. രാവിലെ 5.45ന്​ നടപ്പന്തലിൽ എത്തി സാധ ാരണഭക്​തർക്കൊപ്പം ക്യൂവിൽ നിന്ന്​ പതിനെട്ടാം പടി ചവിട്ടിയാണ്​ അവർ ദർശനം നടത്തിയത്​.

manju

രാവിലെ ഏഴ്​ മണിയോടെയായിരുന്നു ദർശനം. പിന്നീട്​ സാധാരണ ഭക്​തരെ പോലെ തന്നെ മലയിറങ്ങി ട്രെയിനിൽ കൊല്ലത്തെത്തി സ്വന്തം വീട്ടി​ലേക്ക്​ മടങ്ങുകയായിരുന്നു. മഞ്​ജു വീട്ടിലെത്തിയതിന്​ ശേഷമാണ്​ 'ന​േവാത്ഥാന കേരളം ശബരിമലയിലേക്ക്​' എന്ന ഫേസ്​ബുക്ക് കൂട്ടായ്​മയുടെ​ പേജ്​ വഴി അവരുടെ ശബരിമല ദർശനത്തി​​​െൻറ വീഡിയോ പുറത്ത്​ വിട്ടത്​.

ഇത്​ മുന്നാം തവണയാണ്​ മഞ്​ജു ശബരിമല ദർശനത്തിനായി ശ്രമിക്കുന്നത്​. ആദ്യത്തെ രണ്ട്​ തവണയും അവർക്ക്​ ഉദ്യമത്തിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. തുലാമാസ പൂജയുടെ നാലാം ദിവസമായ ഒക്​ടോബർ 20നായിരുന്നു ആദ്യ ശ്രമം. അന്ന്​ പൊലീസ്​ സുരക്ഷയൊരുക്കാൻ ആവില്ലെന്ന്​ അറിയിക്കുകയായിരുന്നു. തുടർന്ന് തമിഴ്​നാട്ടിൽ നിന്നെത്തിയ​ മനിതി സംഘത്തിന്​ പിന്തുണയുമായി മലകയറാൻ ശ്രമിച്ച ദിവ്യ ദിവാകർ, സീന, ലിബി സി.എസ്​, അമ്മിണ്ണി എന്നിവർക്കൊപ്പവും മഞ്​ജു ഉണ്ടായിരുന്നു. എന്നാൽ, എരുമേലിയിൽ വെച്ച്​ പൊലീസ്​ ഇവരെ തടഞ്ഞ്​ തിരിച്ചയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmanjusabarimala women entrymalayalam news
News Summary - Manju in sabarimala-Kerala news
Next Story