Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം: എസ്.ഐ.ആർ...

മഞ്ചേശ്വരം: എസ്.ഐ.ആർ ‘പണി’ കൊടുത്തത്​ ബി.ജെ.പിക്ക്​

text_fields
bookmark_border
മഞ്ചേശ്വരം: എസ്.ഐ.ആർ ‘പണി’ കൊടുത്തത്​ ബി.ജെ.പിക്ക്​
cancel

മ​ഞ്ചേ​ശ്വ​രം: വോ​ട്ട​ർ​പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്രപ​രി​ശോ​ധ​ന​യി​ൽ (എ​സ്.​ഐ.​ആ​ർ) നീ​ക്കം ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​ക​ളും പു​തു​താ​യി ചേ​ർ​ക്ക​പ്പെ​ട്ട വോ​ട്ടു​ക​ളും പ​രി​ശോ​ധി​ച്ചാ​ൽ മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ‘പ​ണി’​കി​ട്ടി​യ​ത്​ ബി.​ജെ.​പി​ക്ക്. എ​സ്.​ഡി.​പി.​ഐ സ്വ​ത​ന്ത്ര നി​ല​പാ​ടി​ൽ തു​ട​രു​ന്ന​തി​നാ​ൽ യു.​ഡി.​എ​ഫി​ലും ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ​ എ​സ്.​ഡി.​പി.​ഐ വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ അ​വ​രു​ടെ നി​ല​പാ​ട്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ മു​ന്ന​ണി​ക​ൾ. 2,30,113 വോ​ട്ട​ർ​മാ​രാ​ണ്​ മ​ഞ്ചേ​ശ്വ​ര​ത്തു​ള്ള​ത്. 2,21,711 വോ​ട്ട​ർ​മാ​രാ​യി​രു​ന്നു 2021ൽ. 8402 ​വോ​ട്ടി​ന്റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കി​ൽ 15,748 വോ​ട്ടു​ക​ളാ​ണ്​ ത​ള്ളി​യ​ത്. വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ മ​ണ്ഡ​ലം മാ​റി​യ​വ​രു​ടെ വോ​ട്ടു​ക​ളാ​ണി​വ. ഇ​തി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 8630 വോ​ട്ട​ർ​മാ​രു​ണ്ട്. സ്ഥ​ലം​മാ​റി വ​ന്ന വോ​ട്ടു​ക​ൾ, പ്ര​വാ​സി ​േവാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ 23,000ൽ​പ​രം പു​തി​യ​വോ​ട്ടു​ക​ളാ​ണ് ചേ​ർ​ന്ന​ത്. ഇ​തി​ൽ 16,000 വോ​ട്ട്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്.

ത​ള്ളി​യ​തി​ന്റെ​യും ചേ​ർ​ത്ത​തി​ന്റെ​യും വ​ലി​യ ഗു​ണ​ഭോ​ക്​​താ​വ്​ ആ​രാ​ണെ​ന്ന​താ​ണ്​ മ​ഞ്ചേ​ശ്വ​ര​ത്തി​ന്റെ വി​ധി നി​ർ​ണ​യി​ക്കു​ക. ത​ള്ളി​യ​വ​യി​ൽ പ​കു​തി​യി​ലേ​റെ​യും വോ​ട്ട്​ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്റെ​താ​ണ്​ എ​ന്ന​ത്​ ബി.​ജെ.​പി​ക്ക്​ അ​റി​യാ​ത്ത​ത​ല്ല. ചേ​ർ​ത്ത​തി​ലും യു.​ഡി.​എ​ഫ്​ ത​ന്നെ​യാ​ണ്​ മു​ന്നി​ൽ. യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്, ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട് ചേ​ർ​ത്ത​തു സം​ബ​ന്ധി​ച്ച്​ ന​ൽ​കു​ന്ന സൂ​ച​ന​യും അ​താ​ണ്. വ​ർ​ധി​ച്ച 8400 വോ​ട്ടി​ൽ 50ശ​ത​മാ​നം യു.​ഡി.​എ​ഫി​നും 30ശ​ത​മാ​നം ബി.​ജെ.​പി​ക്കും അ​വ​കാ​ശ​പ്പെ​ട്ടാ​ൽ 5000 വോ​ട്ടി​ന്റെ​യെ​ങ്കി​ലും മു​ൻ​തൂ​ക്കം യു.​ഡി.​എ​ഫി​നു​ണ്ട്. 754 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ ക​ഴി​ഞ്ഞ ത​വ​ണ​യു​ണ്ടാ​യ വി​ജ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ക​ട​മാ​യ മു​ൻ​തൂ​ക്കം യു.​ഡി.​എ​ഫി​ന്​ മ​ഞ്ചേ​ശ്വ​ര​ത്തു​ണ്ട്. ഇ​വി​ടെ​യാ​ണ്​ എ​സ്.​ഡി.​പി.​ഐ​ക്ക്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച 7600 വോ​ട്ടി​ന്റെ പ്ര​സ​ക്​​തി. അ​തി​ൽ 5000ൽ ​താ​ഴെ മാ​ത്ര​മേ രാ​ഷ്ട്രീ​യ വോ​ട്ടു​ക​ളു​ണ്ടാ​കു​ക​യു​ള്ളൂ. ത​ള്ളി​യ വോ​ട്ടു​ക​ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം ബി.​ജെ.​പി​യു​ടേ​താ​കു​ക​യും എ​സ്.​ഡി.​പി.​ഐ​യു​ടെ 5000വോ​ട്ട്​ എ​ൽ.​ഡി.​എ​ഫി​ന്​ മ​റി​യു​ക​യും ചെ​യ്താ​ൽ മ​ഞ്ചേ​ശ്വ​ര​ത്ത്​ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​മ​ല്ലോ എ​ന്നാ​ണ്​ ഇ​ട​ത്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeswaramSIRKerala Assembly Election 2026BJP
News Summary - Manjeswaram: SIR Treble to BJP
Next Story