മഞ്ചേശ്വരം: തെരഞ്ഞെടുപ്പ് ഹരജി പിൻവലിക്കൽ അപേക്ഷ മേയ് 24ലേക്ക് മാറ്റി
text_fieldsകൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപി ച്ച് നൽകിയ ഹരജി പിൻവലിക്കുന്ന വിവരം പ്രസിദ്ധീകരിച്ച സർക്കാർ ഗസറ്റ് ബി.ജെ.പി സംസ് ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു വേണ്ടി അഭിഭാഷകൻ ഹൈകോടതിയിൽ ഹാജരാക്കി.
ഹരജി പിൻവലിക്കാൻ അനുമതി തേടുന്ന അേപക്ഷ കോടതി മുമ്പാകെ എത്തിയെങ്കിലും എതിർകക്ഷികൾക്ക് അയച്ച നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ കേസ് മേയ് 24ന് പരിഗണിക്കാൻ മാറ്റി.തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തെൻറ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഇൗ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നും കാണിച്ചാണ് സുരേന്ദ്രൻ അപേക്ഷ നൽകിയത്.
നടപടിക്രമങ്ങളുടെ ഭാഗമായി ഗസറ്റിൽ ഇക്കാര്യം പരസ്യം ചെയ്യണമെന്ന് കോടതി നിർദേശിച്ചിരുന്നു. മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
