Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവീ​ടി​നു പി​റ​കി​ൽ...

വീ​ടി​നു പി​റ​കി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു

text_fields
bookmark_border
വീ​ടി​നു പി​റ​കി​ൽ പൊ​ട്ടി​വീ​ണ   വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന്​   ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു
cancel

മ​ഞ്ചേ​ശ്വ​രം: വീ​ടി​നു​പി​റ​കി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു. മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡാ​യ കോ​ളി​യൂ​ർ ബോ​ള​ന്ത​കോ​ളി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ വി​ശ്വ​നാ​ഥ​യു​ടെ ഭാ​ര്യ വി​ജ​യ (32), മ​ക​നും സെൻറ്​ ജോ​സ​ഫ് സ്‌​കൂ​ൾ ഒ​ന്നാം​ത​രം വി​ദ്യാ​ർ​ഥി​യു​മാ​യ ആ​ശ്ര​യ് (ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സം​ഭ​വം.

ഷോ​ക്കേ​റ്റ് ആ​ദ്യം ആ​ശ്ര​യ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. പൊ​ട്ടി​വീ​ണ ക​മ്പി​യി​ൽ സ്​​പ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്​ ആ​ശ്ര​യ്​ ആ​ണെ​ന്ന​തി​നാ​ലാ​ണ്​ ഇൗ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. മ​ക​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​മ്മ​യ്ക്കും ഷോ​ക്കേ​റ്റ​ത് എ​ന്ന് ക​രു​തു​ന്നു.

ദൃ​ക്‌​സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ദ്യം ആ​ർ​ക്കാ​ണ് ഷോ​ക്കേ​റ്റ​ത് എ​ന്ന​തി​ൽ അ​വ്യ​ക്ത​ത​യു​ണ്ട്. പി​ന്നീ​ട് മൂ​ത്ത മ​ക​ൾ ഷാ​നി​ക അ​യ​ൽ​വീ​ട്ടി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം മ​റ്റു​ള്ള​വ​ർ അ​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി മം​ഗ​ൽ​പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#death#Manjeswaram#electric shock
Next Story