മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രന് ഹൈകോടതി നോട്ടീസ്
text_fieldsകെ. സുരേന്ദ്രൻ
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം ആറുപേർക്ക് ഹൈകോടതിയുടെ നോട്ടീസ്. കേസിൽ ഉൾപ്പെട്ട സുരേന്ദ്രനടക്കം പ്രതികളെ വെറുതെവിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രന് അപരനായി മത്സരിച്ച ബി.എസ്.പിയിലെ കെ. സുന്ദരയുടെ പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പിൻവലിപ്പിച്ചെന്നുമാണ് കേസ്. 2024 ഒക്ടോബർ അഞ്ചിനാണ് പ്രതികളെ വെറുതെവിട്ട് സെഷൻസ് കോടതി ഉത്തരവിട്ടത്. നേരത്തേ ഇതിനെതിരെ സർക്കാർ പുനഃപരിശോധന ഹരജി നൽകിയിരുന്നെങ്കിലും ഇത് പിൻവലിച്ചാണ് അപ്പീൽ നൽകിയത്. ഹരജി ഒക്ടോബർ 30ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

