Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ അപകടത്തിൽപെട്ടു;...

കാർ അപകടത്തിൽപെട്ടു; പരിശോധനയിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്

text_fields
bookmark_border
കാർ അപകടത്തിൽപെട്ടു; പരിശോധനയിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്
cancel

മ​ഞ്ചേ​ശ്വ​രം:  പൊ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ​ത് 10 കി​ലോ ക​ഞ്ചാ​വ്. 
മ​റി​ഞ്ഞ കാ​റി​ല്‍നി​ന്ന് വി​ല്‍പ​ന​ക്കാ​ര​ന്‍ പൊ​ലീ​സെ​ത്തും​മു​േ​മ്പ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.


ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ മ​ഞ്ചേ​ശ്വ​രം മൊ​ർ​ത്ത​ണ ബ​ട്ടി​പ്പ​ദ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. 
കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി മ​ഞ്ചേ​ശ്വ​രം അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ ബാ​ലേ​ന്ദ്ര​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍ന്ന് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം, ക​ഞ്ചാ​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന കാ​ർ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. റോ​ഡി​ല്‍ മ​റി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്ന കാ​ര്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ചാ​ക്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 10 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ക​ഞ്ചാ​വും കാ​റും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ര​ക്ഷ​പ്പെ​ട്ട ക​ഞ്ചാ​വ് ക​ട​ത്തു​കാ​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentcannabiscar accidentmanjeshwaram
News Summary - Manjeshwaram car accident-kerala news
Next Story