Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലര ലക്ഷം രൂപയും 15...

നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും നഷ്ടമായി; മഞ്ചേശ്വരത്ത്​ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയിൽ കവർച്ച

text_fields
bookmark_border
നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും നഷ്ടമായി; മഞ്ചേശ്വരത്ത്​ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയിൽ കവർച്ച
cancel
camera_alt

മോഷണം നടന്ന രാജധാനി ജ്വല്ലറിയിൽ ഡി.വൈ.എസ്.പി ബാലകൃഷ്ണൻ പരിശോധന നടത്തുന്നു.

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ വൻ കവര്‍ച്ച. മഞ്ചേശ്വരം സ്വദേശി അഷ്‌റഫിന്‍റെ ഉടമസ്ഥതയിലുള്ളഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെ 2 മണിയോടെ കവര്‍ച്ച നടന്നത്.

നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്ന് ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വാച്ച്മാന്‍ അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗളൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം സിഐ സന്തോഷ് കുമാർ എന്നിവരുടെ നേത്രത്വത്തിലാണ് അന്വേഷണം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellery robbery
Next Story