Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 25 പവൻ സ്വർണ്ണം; ഉടമക്ക് തിരികെ നൽകിയ കൃഷ്ണൻകുട്ടിയുടെ സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക്

text_fields
bookmark_border
Manjeri municipality worker Krishnankutty handing over the found gold to the jewelry owner
cancel

മഞ്ചേരി: പൊന്നിൻ തിളക്കത്തേക്കാൾ മാറ്റേറിയത് മനുഷ്യന്റെ മനസ്സിലെ വിശുദ്ധിക്കാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഒരു സാധാരണക്കാരന്റെ അപൂർവ്വമായ സത്യസന്ധത. റോഡിൽ നിന്നും നിലയിൽ വീണുകിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഒട്ടും മടിയില്ലാതെ ഉടമസ്ഥന് തിരികെ നൽകി നാടിന്റെ മുഴുവൻ ഹൃദയം കവർന്നിരിക്കുകയാണ് മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരൻ കൃഷ്ണൻകുട്ടി. 30 ലക്ഷത്തോളം രൂപ വിലവരുന്ന 25 പവൻ സ്വർണമാണ് കൃഷ്ണൻകുട്ടിയുടെ സത്യസന്ധതയോടെ ഉടമസ്ഥന് ലഭിച്ചത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കിഴിശ്ശേരിയിലെ തൌഫീഖ് ജ്വല്ലറിയിൽ നിന്നും സ്വർണം ഉരുക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതിനിടെ ജ്വല്ലറി ജീവനക്കാരൻറെ കൈയിൽ നിന്നും സ്വർണം നഷ്ടപ്പെടുകയായിരുന്നു. അഞ്ച് മാല, മൂന്ന് പാദസരം, മൂന്ന് കൈച്ചെയിൻ, നാല് ലോക്കറ്റ്, മോതിരം, നാല് വള, രണ്ട് കമ്മൽ എന്നിവയാണ് നഷ്ടമായത്

ഇന്ന് രാവിലെ ജോലിക്കെത്തിയ കൃഷ്ണൻകുട്ടി സെൻട്രൽ ജംഗ്ഷൻ വൃത്തിയാക്കുന്നതിനിടെയാണ് സിഗ്നൽ ലൈറ്റിൻറെ തൂണിന് ചുവട്ടിൽ നിന്നും കവറിൽ കെട്ടിയ നിലയിൽ സ്വർണം ലഭിച്ചത്. ഉടനെ നഗരസഭയിലെ ആരോഗ്യവിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവരം അറിയിച്ചു. ഇവർ ജ്വല്ലറിയിലെത്തി സ്വർണാമാണന്ന് ഉറപ്പാക്കുകയും തൂക്കം നോക്കുകയും ചെയ്തു. തുടർന്ന് ഉടമസ്ഥരം വിവരം അറിയിക്കുകയായിരുന്നു.

കൃഷ്ണൻകുട്ടിയുടെ മാതൃകാപരമായ ഈ സത്യസന്ധതയെ നഗരസഭാ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് അഭിനന്ദിച്ചു.നഗരസഭ കാര്യാലയത്തിൽ വെച്ച് ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൽ മജീദിൻറെ സാന്നിദ്ധ്യത്തിൽ കൃഷ്ണൻകുട്ടി തന്നെ ജ്വല്ലറി മാനേജിങ് ഡയറക്ടർ എം.കെ. അബൂബക്കറിന് കൈമാറി.

നേരത്തെയും നഗരസഭയിലെ ജീവനക്കാർക്ക് റോഡിൽ നിന്ന് സ്വർണം ലഭിക്കുകയും അത് തിരികെ നൽകി മാതൃകയാവുകയും ചെയ്തിരുന്നു. ചെയർപേഴ്സന് പുറമെ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഉമ്മർ, കൌണ്‍സിലർമാരായ ഫവാസ് കുരിക്കള്‍, ഷാക്കിറ ലത്തീഫ്, ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, ജനറൽ വിഭാഗം സൂപ്രണ്ട് പി.പ്രമോദ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ർമാരായ റഷീദുദ്ദീൻ മുല്ലപ്പള്ളി, കെ.ടി. ഷാജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.രതീഷ്, റിൽജു മോഹൻ, പ്രിയ, പി.ജംസി, പി.സി. ഷാമിൽ, നിഷാന, അസി.എൻജിനീയർ നിഷാന്ത് കാവുങ്ങപറമ്പിൽ, സീനിയർ ക്ലർക്ക് ടി.പി. അസ്മൽ ഷെരീഫ്, ശൂചീകരണ വിഭാഗം ജീവനക്കാരായ ഷാജഹാൻ, ബാബു രാജ്,തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Honesty Rewarded: Manjeri Municipality Sanitation Worker Krishnankutty Returns 25 Sovereigns of Gold Found on Street
Next Story