മണിയാർ: കരാർ നീട്ടുന്നതിലെ ഭിന്നത പരസ്യമാക്കി വൈദ്യുതി മന്ത്രി
text_fieldsകോഴിക്കോട്: മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടുന്നതിലെ ഭിന്നത പരസ്യമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരാർ നീട്ടുന്നതിനോട് വൈദ്യുതി വകുപ്പിന് താൽപര്യമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. മണിയാർ പദ്ധതി കരാർ നീട്ടരുതെന്നും പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി നിലപാട് അറിയിച്ചതാണ്. വ്യവസായം പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. കരാർ നീട്ടുന്നതിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കരാർ കാലാവധി തീർന്ന മണിയാർ പദ്ധതിയുടെ നിയന്ത്രണാവകാശം കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനിക്ക് നൽകാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയുണ്ടായത്. പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ച കരാർ നീട്ടലിൽ ഇനി സർക്കാറിന്‍റെ അന്തിമ തീരുമാനം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

