‘മനിതി’യുടെ വാഹനത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിൽ ഉത്തരവിന്‍റെ ലംഘനം -ഹൈകോടതി
text_fieldsകൊച്ചി: ശബരിമല ദർശനത്തിനെത്തിയ ‘മനിതി’ പ്രവർത്തകർക്ക് നിലയ്‌ക്കലിൽനിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനത് തിൽ പോകാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് കോടതി ഉത്തരവിെൻറ നഗ്നമായ ലംഘനമാണെന്ന് ഹൈകോടതി. സ്വകാര്യ വാ ഹനങ്ങൾ പമ്പയിലേക്ക് അനുവദിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിൽ കോടതിയലക്ഷ് യ നടപടികൾ സ്വീകരിക്കണമോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറിെൻറ വിശദീകരണം തേടി. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച നിരീക്ഷണ സമിതി സമർപ്പിച്ച റിപ്പോർട്ടും മറ്റ് ഹരജികളും പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. ഇൗമാസം എട്ടിന് വിഷയം വീണ്ടും പരിഗണിക്കും.
ശബരിമലയിലെ പൊലീസ് നടപടികൾ വിവേകരഹിതമാണെന്ന് നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിട്ടുള്ളതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നിരിക്കെ മനിതി പ്രവർത്തകർക്ക് യാത്ര ഒരുക്കിയത് ഡി.ജി.പിയുടെ അറിവോടെയാണോയെന്ന് കോടതി ആരാഞ്ഞു. മറ്റേതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശമുണ്ടോ. കോടതിയുത്തരവ് ലംഘിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതി ആരാഞ്ഞു. തുടർന്ന് മനിതി പ്രവർത്തകർ ദർശനം നടത്താൻ ഡിസംബർ 23ന് എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളിലും 24ന് കനകദുർഗ, ബിന്ദു എന്നിവർ ദർശനത്തിനെത്തിയപ്പോഴുണ്ടായ സംഭവങ്ങളിലും വിശദീകരണം നൽകാൻ സർക്കാറിനോട് നിർദേശിച്ചു.
രണ്ടു ദിവസവും ഭക്തർക്ക് 20 കിലോമീറ്റർ ക്യൂവിൽ നിൽക്കേണ്ടി വന്നെന്നും സന്നിധാനത്ത് എത്താൻ നിരീക്ഷകർ പോലും ബുദ്ധിമുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തൊഴിവാക്കാനാവുമായിരുന്നില്ലേയെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. നിരീക്ഷണ സമിതി റിപ്പോർട്ടിെൻറ പകർപ്പ് അഡ്വക്കറ്റ് ജനറലിനും ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും നൽകാനും ഡിവിഷൻബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
