You are here

മനിതിക്ക് വഴിയും സുരക്ഷയുമൊരുക്കി; ഒടുവിൽ ഒാടാൻ നിർദേശിച്ചതും പൊലീസ്​

21:26 PM
23/12/2018

പമ്പ: മനിതി സംഘം ദർശനത്തിനെത്തിയപ്പോൾ പൊലീസ്​ കൈക്കൊണ്ടത്​ തന്ത്രപരമായ സമീപനം. എട്ടു മണിക്കൂർ പമ്പയിൽ ഇരുത്തിയശേഷമാണ്​ ഇവരുമായി മലകയറാനുള്ള തീരുമാനം പൊലീസെടുത്തത്​. തുടക്കത്തിൽ ശരണം വിളിച്ച്​ പ്രതിഷേധിച്ചവർ അമ്പതിൽ താഴെ പേരായിരുന്നു. എന്നാൽ, സന്നിധാനത്തുനിന്ന്​  ഇറങ്ങിവരുന്ന ഇരുറോഡിലുമായി ഒ​േട്ട​റെപ്പേർ ഉണ്ടായിരുന്നു. ഇവർ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന്​ അറിയാമായിരുന്നിട്ടും അങ്ങോ​േട്ടക്ക്​ അധികം പൊലീസിനെ വിന്യസിച്ചില്ല. 

പ്രതിഷേധക്കാരെ അറസ്​റ്റ്​ ചെയ്യാൻ​ വെറുംകൈയോടെയാണ്​ പൊലീസ് എത്തിയത്​. പ്രകോപനമൊന്നും സൃഷ്​ടിക്കേണ്ട എന്ന നിലപാടിനെത്തുടർന്നായിരുന്നു ഇത്​. അറസ്​റ്റിനു മുമ്പ്​ മെഗഫോണിലൂടെ മുന്നറിയിപ്പ്​ കൊടുത്തു. ഇൗ സമയം ഒന്നിച്ചു കിടന്ന്​ പ്രതിഷേധിച്ചവരെ പൊക്കിയെടുത്ത്​ ജീപ്പിൽ കയറ്റി. പിന്നീട്​ വനിതകളുമായി മലകയറാൻ പൊലീസ്​ തുടങ്ങിയെങ്കിലും ആവശ്യത്തിന്​ പൊലീസുക​ാരോ മറ്റ്​ സ​ുരക്ഷാ സംവിധാനമോ ഉണ്ടായിരുന്നില്ല. ഇരുപത്ത​േഞ്ചാളം പൊലീസുകാരാണ്​ മുന്നിലുണ്ടായിരുന്നത്​. അൽപദൂരം മുന്നോട്ട്​ നീങ്ങി, സ്വാമിഅയ്യപ്പൻ ​േറാഡും നീലിമല റോഡും വഴിപിരിയുന്നിടത്ത്​ തടഞ്ഞുനിർത്തിയിരുന്നവർ പൊലീസ്​ വലയം ഭേദിച്ച്​ ആക്രോശിച്ച്​ വന്നതോടെ യുവതികൾ ഭയന്നോടി. ഇവർക്ക്​ നേരെ ആക്രമണം ഉണ്ടാകുമോ എന്ന്​ ഭയന്ന പൊലീസ്​ ഒാടാൻ പ്രേരിപ്പിക്കുകയും ചെയ്​തു. 

കുട്ടികളും പ്രായമായ സ്​ത്രീകളും അടങ്ങിയ ലക്ഷത്തോളം വരുന്ന ഭക്തജനസാന്നിധ്യമായിരുന്നു തങ്ങളുടെ മുഖ്യ ആശങ്കയെന്ന്​ പമ്പ സ്​പെഷൽ ഒാഫിസർ എസ്​.പി കാർത്തി​േകയൻ ഗോകുലചന്ദ്രൻ പറഞ്ഞു. ലക്ഷത്തോളം തീർഥാടകരാണ്​ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നത്​. അവർ ചിതറിയോടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണ്​. അതിനാണ്​ പൊലീസ്​ അത്യന്തം സംയമനം പാലിച്ചത്​. മിനിമം പൊലീസിനെ ഉപയോഗിച്ചതും അതുകൊണ്ടാണ്​. അതേസമയം, ദർശനത്തിനെത്തിയ വനിതകളും ഭക്തരാണ്.​ അതിനാൽ പരമാവധി സൗകര്യം നൽകുകയും വേണം. അവർക്ക്​ സംരക്ഷണം നൽകേണ്ടതും കോടതി നിർദേശപ്രകാരം പൊലീസി​​​​​​െൻറ ബാധ്യതയാണ്​. അതിനാലാണ്​ അവസ്ഥ മനസ്സിലാക്കി തിരികെ പോകാൻ പ്രേരിപ്പിച്ചതെന്നും എസ്​.പി ‘മാധ്യമ’ത്തോട്​ പറഞ്ഞു. 

 
Manithi


ഉദ്വേഗത്തി​​​​​​െൻറ എട്ടു മണിക്കൂർ
പമ്പ: മനിതി സംഘത്തി​​​​​​െൻറ വരവും പ്രതിഷേധക്കാരുടെ നാമജപവും ചേർന്ന്​ പമ്പയിൽ സംജാതമായത്​ ഉദ്വേഗത്തി​​​​​​െൻറ എട്ടു മണിക്കൂർ. പുലർച്ച മൂന്നരയോടെയാണ്​ ചെന്നൈയിൽനിന്ന്​ സെൽവി (44), സെൽവി (38), മുത്തുലക്ഷ്മി (28), കർപ്പകം (32), തിലകവതി (24), അഭിനയ (28), മധു (20), ഈശ്വരി (40), ശ്രീദേവി (40), വിജലക്ഷ്മി (36), കല (53) എന്നിവർ​ എത്തിയത്​. പമ്പ ത്രിവേണിക്കടുത്ത്​ വന്നിറങ്ങിയ സംഘത്തെ ട്രാക്​ടറുകൾ കടന്നുപോകുന്ന വഴിയിലൂടെ വനിത പൊലീസി​​​​​​െൻറ സുരക്ഷയിൽ പമ്പ ഗണപതിക്ഷേത്രത്തിൽ എത്തിച്ചു. അവിടെനിന്ന്​ പമ്പാ നദിക്കരയിലേക്ക്​ മടങ്ങി കുളികഴിഞ്ഞ്​ ക്ഷേത്രത്തിൽ മടങ്ങിയെത്തി ദേവസ്വം ബോർഡി​​​​​​െൻറ കെട്ടുനിറ മണ്ഡപത്തിലെത്തി. ആചാരം തെറ്റുമെന്ന്​ പറഞ്ഞ്​ ദേവസ്വം പൂജാരിമാർ ഇരുമുടി നിറച്ചു നൽകിയില്ല. തുടർന്ന്​ യുവതികൾ പൂജാരിമാരിൽനിന്ന്​ നെയ്യ്​​പാത്രവും കെട്ടുനിറ സാധനങ്ങളും കൈക്കലാക്കി. ഇരുമുടി സഞ്ചി ലഭിച്ചില്ല. ആറുപേർ തേങ്ങയിൽ നെയ്യ്​ നിറച്ച്​ അരിയും മലരുമെല്ലാം എടുത്ത്​ കൈയിലുണ്ടായിരുന്ന തുണികളിൽ കെട്ടി ഇരുമുടിയായി സങ്കൽപിച്ച്​ മണ്ഡപത്തിൽനിന്ന്​ മലകയറാൻ ഇറങ്ങി. മറ്റുള്ളവർ ഇരുമുടിയില്ലാതെ അനുഗമിച്ചു. ഇൗ സമയം​ പ്രതിഷേധം ഉണ്ടായിരുന്നില്ല. 200 മീറ്റർ പിന്നിട്ട്​ പമ്പ-സന്നിധാനം പാത തുടങ്ങുന്നിടത്തെ പൊലീസ്​ ഗാർഡ്​ റൂമിനടുത്ത്​ എത്തിയപ്പോൾ ഏതാനും പേർ നാമജപവുമായി എത്തി തടഞ്ഞു. താമസിയാതെ കൂടുതൽ പേർ എത്തി. ഇതോടെ യുവതികൾ വഴിയിൽ കുത്തിയിരുന്നു. ഇവർക്ക​ും പ്രതിഷേധക്കാർക്കും ഇടയിൽ മുപ്പതോളം വരുന്ന പൊലീസ്​ സംഘം നിലയുറപ്പിച്ചു. ഇരുനൂറോളം പേരാണ്​ നാമജപവുമായി കുത്തിയിരുന്നത്​. സ്​ഥിരം പ്രതിഷേധക്കാർക്കൊപ്പം സാധാരണ തീർ​ഥാടകരും ചേർന്നു. ഇതിൽ സ്​ത്രീകളും കുട്ടികളുമുണ്ടായിരുന്നു. 

Manithi-Group
നീലിമല കയറാൻ തുടങ്ങവെ ഉണ്ടായ വൻ പ്രതിഷേധം കണ്ട് ഭയന്ന മനിതി സംഘം ഓടി രക്ഷപ്പെടുന്നു
 


ചെറുത്തുനിൽപ്​, പിന്നെ തിരിഞ്ഞോട്ടം
മനിതി നേതാവായ ​െസൽവിയുമായി പമ്പ സ്​പെഷൽ ഒാഫിസർ കാർത്തികേയൻ അരമണിക്കൂറോളം ചർച്ച നടത്തി. സന്നിധാനത്തേക്ക്​ തിരിച്ചാൽ ഉണ്ടാകാവുന്ന സംഭവവികാസങ്ങൾ സെൽവിയെ ബോധ്യപ്പെടുത്തി. എന്നിട്ടും ദർശനം നടത്താതെ തിരിച്ചുപോകില്ല എന്ന നിലപാടിൽ സംഘം ഉറച്ചുനിന്നു. ഒരുമണിക്കൂറോളം കഴിഞ്ഞ്​ സ്​പെഷൽ ഒാഫിസർ ദൂതനെ അയച്ചും ചർച്ച നടത്തി. മുന്നിൽ കാണുന്നതി​േനക്കാൾ വലിയ പ്രതിഷേധമായിരിക്കും മലകയറു​േമ്പാൾ ഉണ്ടാവുകയെന്ന്​ പറഞ്ഞ്​ തിരിച്ചുപോകാൻ നിർബന്ധിച്ചെങ്കിലും സംഘം വഴങ്ങിയില്ല. 10 മണിയോടെ സബ്​ കലക്​ടർ ചർച്ചക്കെത്തി. പമ്പ അഡീഷനൽ മജിസ്​ട്രേറ്റ്​​ എത്തി 144 പ്രഖ്യാപിച്ച സ്​ഥലമാണ്​ പിരിഞ്ഞു പോകണമെന്ന്​ പ്രതിഷേധക്കാരെ മെഗ ഫോണിലൂടെ രണ്ടുതവണ അറിയിച്ചു. എന്നിട്ടും ഫലമുണ്ടയില്ല. 

ഇരുകൂട്ടരോടും പ്രകോപനത്തിന്​ മുതിരാതെ പൊലീസ്​ സംയമനം പാലിച്ചതിനാൽ അനിഷ്​ട സംഭവങ്ങളുണ്ടായില്ല. 11 മണിയോടെ​ പമ്പയിൽനിന്ന്​ സന്നിധാനത്തേക്കും തിരിച്ചും തീർഥാടകർ പോകുന്നത്​ പൊലീസ്​ തടഞ്ഞു. യുവതികളെത്തി എട്ടുമണിക്കൂർ തികയാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 11.20ന്​ പ്രതിഷേധക്കാരെ അറസ്​റ്റു ചെയ്​തു നീക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. അറസ്​റ്റ്​ തുടങ്ങിയതോടെ സമരക്കാർ പിരിഞ്ഞുപോയി. 15ഒാളം പേരാണ്​ അറസ്​റ്റ്​ വരിച്ചത്​. അപ്പോൾതന്നെ യുവതികളെ സന്നിധാനത്തേക്ക്​ കൊണ്ടുപോകാനും സുരക്ഷയൊരുക്കി. നീലിമല തുടങ്ങുന്നിടത്താണ്​ ദർശനം കഴിഞ്ഞ്​ മടങ്ങുന്നവരെ തടഞ്ഞു നിർത്തിയിരുന്നത്​. ഇവിടേക്ക്​ യുവതികളെ എത്തിച്ചപ്പോൾ തടഞ്ഞു നിർത്തിയിരുന്നവർ കൂട്ടത്തോടെ പ്രതിഷേധവുമായി പാഞ്ഞടുത്തു. ഇതോടെ യുവതികളോട്​ ഒാടിക്കൊള്ളാൻ നിർദേശം നൽകി. ഭയന്ന യുവതികളും അവർക്കൊപ്പം പൊലീസും തിരികെ ഒാടി. പമ്പയിലെ ഗാർഡ്​ റൂമിലേക്ക്​ യുവതികൾ ഒാടിക്കയറിയെങ്കിലും ​പ്രതിഷേധക്കാർ പാഞ്ഞുവരുന്നത്​ കണ്ട്​ അവിടെനിന്നും ഇറങ്ങി ഒാടി. പമ്പ കൺട്രോൾ റൂമിലേക്ക്​ യുവതികളെ ഒാടിച്ച്​ കയറ്റിയാണ്​ പൊലീസ്​ രക്ഷപ്പെടുത്തിയത്​. 

മാറിമറിഞ്ഞ്​ മനിതി സംഘത്തി​​​​​​െൻറ യാത്രാവഴികൾ
കോട്ടയം: മനിതി സംഘത്തി​​​​​​െൻറ രാത്രിയാത്രാവഴികൾ മാറിമറിഞ്ഞപ്പോൾ വെള്ളം കുടിച്ച്​ പൊലീസ്​. ശനിയാഴ്​ച രാത്രി 11ന്​ കേരള അതിർത്തിയായ കമ്പംമെട്ട്​ ചെക്ക്​പോസ്​റ്റ്​ വഴി ടെ​േമ്പാട്രാവലറിൽ സഞ്ചരിച്ച യാത്രാസംഘത്തി​​​​​​െൻറ റൂട്ട്​ മാറിക്കൊണ്ടിരുന്നതാണ്​ പ്രശ്​നമായത്​. ഉന്നത പൊലീസ്​ സംഘത്തി​​​​​​െൻറ നിർദേശപ്രകാരം മിനിറ്റുകളുടെ ഇടവേളകളിലായിരുന്നു റൂട്ട്​ മാറ്റം. കട്ടപ്പന, ചപ്പാത്ത്​, പാറക്കടവ്, കുട്ടിക്കാനം, മുണ്ടക്കയം വഴി നിലക്കലിൽ എത്തിക്കാനായിരുന്നു ആദ്യനീക്കം. പ്രതിഷേധക്കാരെ മറികടക്കാൻ കുമളി ചെ​ക്ക്​പോസ്​റ്റ്​ ഒഴിവാക്കി കമ്പംമെട്ട് വഴി കട്ടപ്പനയിലെത്തിയപ്പോള്‍ കട്ടപ്പനയിലും പാറക്കടവിലും ബി.​ജെ.പി പ്രവർത്തകരുടെ പ്രതിഷേധമുയർന്നു. ഇതേതുടർന്ന്​ വീണ്ടും റൂട്ടുമാറി. 

പിന്നീട്​ ഉപ്പുതറ വഴി തിരിഞ്ഞ്​ വാഗമൺ വഴിയായി യാത്ര. തീക്കോയിലെത്തിയപ്പോള്‍ വീണ്ടും തടയാന്‍ ശ്രമമുണ്ടായതോടെ,  വീണ്ടും റൂട്ടുമാറ്റി ഈരാറ്റുപേട്ടയില്‍നിന്ന്​ മുണ്ടക്കയം വഴിയായി യാത്ര. സംഘം പുലര്‍ച്ച 1.10ന്​ വണ്ടന്‍പതാലില്‍ എത്തിയപ്പോള്‍ ബി.ജെ.പി ജില്ല പ്രസിഡൻറ്​ എന്‍. ഹരിയുടെ നേതൃത്വത്തില്‍  തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായതോടെ പൊലീസ്​ ലാത്തിവീശി. നാല്​ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനപ്രശ്​നം കണക്കിലെടുത്ത്​ കൃത്യമായ വിവരം പൊലീസ്​ കൈമാറാൻ തയാറായിരുന്നില്ല. യാത്രക്കിടയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞശേഷമാണ്​ ഇവരെ കൊണ്ടുപോയത്. പിന്നീട് കണമല വഴി പുലര്‍ച്ച മൂന്നോടെ സംഘത്തെ പമ്പയിലെത്തിച്ചു.

manithi-23


യുവതീ സംഘത്തിനായി കോട്ടയം ​െറയിൽവേ സ്​റ്റേഷനിൽ ആറരമണിക്കൂർ കാത്തിരിപ്പ്​
കോട്ടയം: ശബരിമല ദർശനത്തിന്​ യുവതികൾ എത്തുമെന്ന അഭ്യൂഹത്തിൽ കോട്ടയം റെയിൽവേ സ്​റ്റേഷനിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും പ്രതിഷേധവും. തമിഴ്​നാട്ടിലെ മനിതി സംഘത്തിൽപെട്ടവർ ട്രെയിൻ മാർഗം​ എത്തുമെന്ന്​ കരുതി ​​​ഞായറാഴ്​ച പുലർച്ച നാല്​ മുതൽ 10.30വരെയുള്ള ആറര മണിക്കൂറായിരുന്നു റെയിൽവേ സ്​റ്റേഷനിലെ ​സന്നാഹങ്ങൾ. പുലർച്ച നാലിന്​ ബി.ജെ.പി പ്രവർത്തകർ റെയിൽവേ സ്​റ്റേഷനിലേക്ക്​ മാർച്ച്​ നടത്തി പ്രതിഷേധത്തിനു തുടക്കമിട്ടു. പ്രകടനമായെത്തിയ വനിതകൾ അടക്കമുള്ള 50ലധികം​പേരെ പൊലീസ്​ ലോഗോസ്​ ജങ്​ഷനിൽ തടഞ്ഞു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നവർക്കുനേരെ പൊലീസ്​ ലാത്തിവീശി​യതോടെ ചിതറിയോടി. യുവതികൾ ദർശനത്തിനെത്തിയാൽ തടയുമെന്ന മുന്നറിയിപ്പുമായി ശബരിമല കർമസമിതി, സംഘ്​പരിവാർ സംഘടന പ്രവർത്തകൾ പരിസരത്ത്​ തമ്പടിച്ചിരുന്നു. 

പുലർച്ച 4.15ന്​ ആദ്യമെത്തിയ ചെന്നൈ-തിരുവന്തപുരം സൂപ്പർഫാസ്​റ്റ്​ എക്​സ്​പ്രസിൽ യുവതികൾ ഉണ്ടാകുമെന്ന ധാരണയിൽ ​പ്രവേശനകവാടത്തിലടക്കം പൊലീസ്​ വൻ സുരക്ഷയൊരുക്കിയിരുന്നു. മണ്ഡലകാലത്തെ ഏറ്റവുംവലിയ തിരക്ക്​ അനുഭവപ്പെട്ട ഞായറാഴ്​ച എത്തിയത്​ ഇതര സംസ്ഥാനക്കാരായ പുരുഷഭക്തരായിരുന്നു. അതിനുശേഷം രാവിലെ 5.50ന്​ മംഗളൂരു-തിരുവനന്തപുരം മലബാർ എക്​സ്​പ്രസിനായിട്ടായി കാത്തിരപ്പ്​. ഇതിൽ കേരളത്തിൽനിന്നുള്ള യുവതികൾ വരുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ, ചുരിദാർ ധരിച്ച്​ സാധാരണവേഷത്തിൽ ചിലസ്​ത്രീകൾ എത്തിയെന്ന അഭ്യൂഹവും പരന്നു. 

മലബാർ പോയിക്കഴിഞ്ഞപ്പോൾ പിന്നെ, തമിഴ്​നാട്ടുകാർ എത്താൻ സാധ്യതയുള്ള ചെന്നൈ-തിരുവനന്തപുരം മെയിലിലായി പ്രതീക്ഷ. 10 മിനിറ്റ്​ വൈകി 8.30ന്​ ട്രെയിൻ എത്തിയപ്പോൾ കാമറക്കണ്ണുകൾ പ്ലാറ്റ്​ഫോമുകളിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, സുരക്ഷക്കായി നിയോഗിച്ച പൊലീസുകാർക്ക്​ പുറമെ കൂടുതൽ സേനാംഗങ്ങൾ സ്​റ്റേഷനിലേക്ക്​ എത്തിയതോടെ പിന്നെയും ആകാംക്ഷയായി. 

വനിത പൊലീസുകാരും  കൂടുതലായി എത്തിയതോടെ കാക്കിനട-കൊല്ലം ശബരിമല പ്രത്യേക ട്രെയിനിൽ സ്​ത്രീകൾ ഉണ്ടെന്നായി ‘വാർത്ത’.  പ്രവേശനകവാടത്തിൽ നിലയുറപ്പിച്ച പൊലീസ് സംഘം​ സ്​റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്​ഫോമിലേക്ക്​ എത്തിയതോടെ സ്​ത്രീകൾ എത്തുമെന്ന്​ ഉറപ്പിച്ച മട്ടിലായി. കാക്കിനട എക്​സ്​പ്രസിൽ നിറഞ്ഞുനിന്ന അയ്യപ്പഭക്തർ​ ശരണംവിളികളോടെയാണ്​ പുറത്തേക്ക്​ ഇറങ്ങിയതിലും വനിതകൾ ആരുമുണ്ടായില്ല. പിന്നീട്​ സ്​ത്രീകളെത്തേടിയത്​ ബംഗളൂരു-കന്യാകുമാരി ​െഎലൻഡ്​ എക്​സ്​​പ്രസിലാണ്​. രാവിലെ 10.15ന്​ എത്തിയപ്പോഴും അതിലും ആരുമുണ്ടായില്ല. ചിങ്ങവനം-ചങ്ങനാശ്ശേരി പാതയിരട്ടിപ്പിക്കലി​​​​​​െൻറ ഭാഗമായി പിന്നീട്​ ട്രെയിനുകളൊന്നും വരില്ലെന്ന്​ ഉറപ്പിച്ചതോടെ​ ആറുമണിക്കൂർ നീണ്ട കാത്തിരിപ്പ്​ അവസാനിച്ചു.

Loading...
COMMENTS