തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടായതായി മണിശങ്കർ അയ്യർ
text_fieldsമലപ്പുറം: മാധ്യമങ്ങളിലൂടെ താൻ നടത്തിയ ചില പ്രതികരണങ്ങളെ തുടർന്ന് തനിക്കും കുടുംബത്തിനും ഭീഷണി നേരിടേണ്ടി വന്നതായി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ. മലപ്പുറം ഗവ. കോളജിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ പത്തുദിവസത്തിനിടെയാണ് ഇതെല്ലാം സംഭവിച്ചത്. തെൻറ രാഷ്ട്രീയ ജീവിതത്തിനുപോലും ഭീഷണി ഉയർന്നതായി പറഞ്ഞ അദ്ദേഹം കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറായില്ല. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അയ്യർ നടത്തിയ പരാമർശം വിവാദമായതോടെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
