മണിപ്പൂരില്‍നിന്ന് കേരളത്തിന് പാഠം പഠിക്കാനുണ്ടെന്ന് കെ. സുധാകരൻ, കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം നാളെ
text_fieldsതിരുവനന്തപുരം: മണിപ്പൂരില്‍ ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന കലാപങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
ബി.ജെ.പിയോട് ആഭിമുഖ്യമുള്ള മെയ്‌തെയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. ബി.ജെ.പി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെയാണ് അക്രമങ്ങള്‍. ഇതുവരെ 54 പേര്‍ കൊല്ലപ്പെട്ടു. കലാപം നിലനിൽക്കുന്നതിനാൽ പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു.
മെയ്‌തെയ് വിഭാഗത്തിന് പട്ടികവര്‍ഗപദവിയും സംവരണവും നൽകാനുള്ള നീക്കമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇത് അവിടെയുള്ള ആദിവാസി വിഭാഗത്തിന്റെ ഭൂമിയും ജോലിയും നഷ്ടപ്പെട്ട് അവരുടെ അടിവേരുതന്നെ പിഴുതുന്ന സാഹചര്യം ഉണ്ടാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബി.ജെ.പി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് മാറിയത്. 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതില്‍നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങള്‍ സ്േനഹത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബി.ജെ.പി വന്നാല്‍ മണിപ്പൂരിലേതുപോലെ വലിയ കലാപത്തിന് വഴിയൊരുക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

