Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ജനകീയപ്രക്ഷോഭത്തിന് സജ്ജരാവണമെന്ന് വിമൻജസ്റ്റിസ്

text_fields
bookmark_border
വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ
Women Justice Movement
cancel

തിരുവനന്തപുരം: മണിപ്പൂരിൽ വംശീയ കലാപങ്ങൾക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം വിമൻ ജസ്റ്റിസ് പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അറിയിച്ചു. വംശഹത്യ നടത്തുന്ന മുഴുവൻ കലാപകാരികളെയും ഉടൻ അറസ്റ്റ് ചെയ്ത് സംസ്ഥാനത്ത് സമാധാനന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നതിന് പകരം വംശഹത്യാവെറിയൻമാർക്ക് ഭരണകൂടം മൗനാനുവാദം നൽകുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. പൊതുജനമധ്യത്തിലൂടെ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് അതിക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കിയ ഗുജറാത്തിലേതിന് സമാനമായ കാഴ്ച ഒരു മനുഷ്യസ്നേഹിക്കും കണ്ടിരിക്കാനാവില്ല.

മുഴുവൻ അതിക്രമികളെയും ഉടൻ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ മണിപ്പൂർ ഭരണകൂടം തയ്യാറാവണം. മണിപ്പൂരിലും രാജ്യത്തുടനീളവും സമാധാനന്തരീക്ഷം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി തയ്യാറകണമെന്ന് വിമൻ ജസ്റ്റിസ് ആവശ്യപ്പെട്ട​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manipur Genocide: Women's Justice Protest
Next Story