Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധശ്രമ​േക്കസിലെ...

വധശ്രമ​േക്കസിലെ പ്രതിയുടെ പിതാവ്​ മണിമല എസ്​.ഐയെ വെട്ടി; മുഖത്തിന്​​ പരിക്ക്​

text_fields
bookmark_border
Injured Policemen
cancel

കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ്​ ഇൻസ്​പെക്​ടർക്ക്​ വെ​േട്ടറ്റു. വധശ്രമ കേസിലെ പ്രതി അജിന്‍റെ പിതാവ്​ പ്രസാദാണ്​​ എസ്​.ഐ വിദ്യാധരന്‍റെ മുഖത്ത്​​ വെട്ടിയത്​.

ശനിയാഴ്ച രാവിലെ മണിമല വെള്ളവൂർ ചുവട്ടടി പാറിയിലാണ്​​ സംഭവം. ഒരു മാസം മുമ്പ്​ നടന്ന വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ എസ്​.ഐ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടി​െലത്തിയിരുന്നു. തുടർന്ന്​ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു.

പിന്നീട്​ പ്രതിയുടെ പിതാവ് പ്രസാദ്​​ വീട്ടിന്​ പു​റത്തേക്ക്​ വരികയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്​ എസ്​​.ഐയെ വെട്ടുകയുമായിരുന്നു​.

വെ​േട്ടറ്റ വിദ്യാധരന്‍റെ മുഖത്ത്​​ പരിക്കേറ്റിട്ടുണ്ട്​. ഉടൻ തന്നെ മറ്റു പൊലീസുകാർ ​ചേർന്ന്​ പരി​ക്കേറ്റ എസ്​​.ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക്​ ആശ​ുപത്രിയിലെത്തിച്ചു. കൂടുതൽ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ ഇദ്ദേഹത്തെ മാറ്റും. പരിക്കേറ്റ എസ്​.ഐ അപകടനില തരണം ചെയ്​തതായാണ്​ വിവരം.

​അജിനെയും ​പ്രസാദിനെയും ​പൊലീസ്​ പിടികൂടി മണിമല സ്​റ്റേഷനിലെത്തിച്ചു. പ്രസാദിനെതിരെ പൊലീസ്​ വധശ്രമത്തിന്​ കേസെടുക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsManimala SI
News Summary - Manimala SI hacked by father of accused in attempted murder case
Next Story