പി.കെ. ജയലക്ഷ്മി ജയിക്കേണ്ടത് നാടിന്‍റെ ആവശ്യമെന്ന് ബി.ജെ.പി സ്ഥാനാർഥിത്വം നിരസിച്ച സി.മണികണ്ഠൻ
text_fieldsമാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിക്ക് പിന്തുണയുമായി സി. മണികണ്ഠൻ. ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയതിനെതിരെ മണികണ്ഠൻ രംഗത്തെത്തിയിരുന്നു. ജയലക്ഷ്മി ജയിക്കേണ്ടത് കാലഘട്ടത്തിന്‍റെയും നാടിന്‍റെയും ആവശ്യമാണന്ന് സി.മണികണ്ഠൻ കൂട്ടിച്ചേർത്തു. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മണികണ്ഠൻ.
താൻ എം.ബി.എ. പഠനം പൂർത്തിയാക്കിയിട്ടും ഫീസ് തീർത്തടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ മന്ത്രിയായിരുന്ന ജയലക്ഷ്മി മുൻകൈ എടുത്താണ് രണ്ട് ലക്ഷത്തോളം രൂപ അടച്ചതെന്നും അങ്ങനെയാണ് തനിക്ക് എം.ബി. എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പറഞ്ഞപ്പോൾ മണി കണ്ഠൻ വികാരാധീനനായി. ഭാര്യയോടും കുടുംബാംഗങ്ങളോടുമൊപ്പമാണ് മണികണ്ഠൻ ജയലക്ഷ്മിയോട് നന്ദി പറഞ്ഞത് .പാണ്ടിക്കടവിൽ പണിയ സമുദായത്തിലെ ദമ്പതികളുടെ വിവാഹത്തിൽ ജയലക്ഷ്മിപങ്കെടുത്തപ്പോൾ ആവേശത്തോടെയാണ് ഗ്രാമവാസികൾ എതിരേറ്റത്.
നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉള്ളതിനാൽ വിജയപ്രതീക്ഷയിലാണ് താനെന്നും കുപ്രചരണങ്ങൾക്ക് മാനന്തവാടിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും ജയലക്ഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

