Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 22 വർഷത്തെ ജയിൽ ജീവിതത്തിന് വിരാമം; മണിച്ചൻ പുറത്തിറങ്ങി
text_fieldsbookmark_border
കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തകേസിലെ പ്രതി മണിച്ചൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. 22 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷമാണ് മണിച്ചൻ മോചിതനായത്.
മദ്യദുരന്തത്തിന്റെ വാർഷികദിനത്തോടനുബന്ധിച്ചാണ് മണിച്ചൻ പുറത്തിറങ്ങിയത്. പിഴത്തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് കാണിച്ച് മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീംകോടതി മോചനത്തിന് അനുമതി നൽകിയത്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തക്കേസിലെ ഏഴാം പ്രതിയായിരുന്നു മണിച്ചൻ.
Next Story

