Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
km mani ramesh chennithala
cancel

മാണി അഴിമതിക്കാരനല്ല, ഇനി ജോസ്​​ പറ​യ​ട്ടെ -ചെന്നിത്തല

text_fields
bookmark_border

തിരുവനന്തപുരം: നിയമസഭ ​ൈകയാങ്കളിക്കേസ് പിന്‍വലിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനത്തി​െൻറ വെളിച്ചത്തിലെങ്കിലും ആ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ ധനമന്ത്രി കെ.എം. മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാറി​െൻറ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.

ഇക്കാര്യത്തില്‍ ജോസ് കെ. മാണിക്ക് എന്താണ് പറയാനുള്ളത്​. മാണി അഴിമതിക്കാരനാണെന്ന ഇടതുസര്‍ക്കാര്‍ നിലപാട് യു.ഡി.എഫ് അംഗീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട്​ പറഞ്ഞു.

അതേസമയം, രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈകോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച്‌ അഭിഭാഷകൻ നിരുത്തരവാദപരമായി പറഞ്ഞെന്നാണ് കേരള കോൺഗ്രസിന്‍റെ അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്ന്​ കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mani is not corrupt, let's tell Jose - Chennithala
Next Story