Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി ഗ്രൂപ്പ്​...

മാണി ഗ്രൂപ്പ്​ യോഗത്തിൽ സി.പി.എമ്മിന് വിമർശനം

text_fields
bookmark_border
മാണി ഗ്രൂപ്പ്​ യോഗത്തിൽ സി.പി.എമ്മിന് വിമർശനം
cancel

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​മ്പൂ​ർ​ണ തോ​ൽ​വി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി ഗ്രൂ​പ്പ്​ സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സി.​പി.​എ​മ്മി​ന് വി​മ​ർ​ശം. സി.​പി.​എം അ​ണി​ക​ൾ വ്യാ​പ​ക​മാ​യി ക്രോ​സ്​ വോ​ട്ട്​ ചെ​യ്ത​താ​ണ് ത​ങ്ങ​ളു​ടെ സ​മ്പൂ​ർ​ണ തോ​ൽ​വി​യു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ര​ട​ക്കം പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളും പ​​ങ്കെ​ടു​ത്തു. തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ല, ഭ​രി​ച്ച​വ​രോ​ടു​ള്ള വി​രോ​ധ​മെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ലെ പൊ​തു​അ​ഭി​പ്രാ​യം. ന​ന്നാ​യി ഭ​രി​ക്കു​ക മാ​ത്ര​മ​ല്ല, ചെ​യ്ത കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ മാ​ന്യ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി.

സി.​പി.​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​തി​രെ​യാ​ണ് പ്ര​ധാ​ന​മാ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ​ൾ​സ്​ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ൽ മു​ന്ന​ണി നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ട​താ​യി നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ജ​നാ​ധി​പ​ത്യ​മി​ല്ലാ​ത്ത ഇ​ട​മാ​യി എ​ൽ.​ഡി.​എ​ഫ്​ മാ​റി​യെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ഭ​ര​ണ​വി​രു​ദ്ധ​ത​യെ അ​തി​ജീ​വി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ജ​ന​കീ​യ​ത​ക്കു​പോ​ലും ക​ഴി​ഞ്ഞി​ല്ല. പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി, ​ച​ങ്ങ​നാ​ശ്ശേ​രി അ​ട​ക്കം സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ ​ക്രോ​സ്​ വോ​ട്ടാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്.

യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട ജോ​സ്​ കെ. ​മാ​ണി​യും ക്രോ​സ്​ വോ​ട്ട്​ ആ​ക്ഷേ​പ​ത്തെ കു​റി​ച്ചു ച​ർ​ച്ച ന​ട​ന്ന​താ​യി സ​മ്മ​തി​ച്ചു. ക്രോ​സ്​ വോ​ട്ട്​ അ​ട​ക്കം തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ സി.​പി.​എ​മ്മും കേ​ര​ള കോ​​ൺ​ഗ്ര​സും വെ​വ്വേ​റെ​യും കൂ​ട്ടാ​യും വി​ല​യി​രു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congres mkeralapoliticsjosekmaniPolitical war
News Summary - Mani Group Blames CPM Cross Voting for Election Defeat
Next Story