Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി സി കാപ്പന്‍റെ എംഎൽഎ സ്ഥാനം തെറിക്കുമോ? അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
Pala MLA Mani C Kappen
cancel

കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ മലയാളി ദിനേശ് മേനോൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജിയെ എതിർത്ത് മാണി സി. കാപ്പൻ നൽകിയ മറുപടി കോടതിയുടെ പരിഗണനയിൽ വരുമ്പോൾ, ഹൈക്കോടതി നിർദേശാനുസരണം നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും നിലപാട് അറിയിച്ചേക്കും. എം.എൽ.എ എന്ന നിലയിൽ മാണി സി. കാപ്പൻ സ്വീകരിക്കുന്ന ആനുകൂല്യങ്ങൾ തടയണമെന്ന ദിനേശ് മേനോന്റെ ആവശ്യത്തിലും കോടതി ഇന്ന് വാദം കേട്ടേക്കും.

എന്നാൽ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും അയോഗ്യതയിൽ തീരുമാനമെടുക്കേണ്ടത് ഗവർണറാണെന്നുമാണ് മാണി സി. കാപ്പന്റെ വാദം. നാല് കേസുകളിലെ ശിക്ഷ കൂട്ടിച്ചേർത്ത് രണ്ട വർഷത്തിന് മുകളിലാക്കാനാകില്ലെന്നും ഓരോ കേസിലെയും ശിക്ഷ രണ്ടു വർഷത്തിൽ താഴെ മാത്രമാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala High Court to Hear Plea Seeking MLA Disqualification of Mani C Kappen Today
Next Story