Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചർച്ചയായി...

ചർച്ചയായി മാ​ണി.​സി.​കാ​പ്പ​ൻ- സുരേഷ്​ ഗോപി കൂടിക്കാഴ്​ച

text_fields
bookmark_border
Mani c Kappan
cancel

കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി​യി​ൽ വി​ശ്വാ​സ​മെ​ന്ന്​ മാ​ണി.​സി.​കാ​പ്പ​ൻ എം.​എ​ൽ.​എ. പാ​ലാ സീ​റ്റി​ൽ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ്.​കെ.​മാ​ണി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച്​ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ എ​ന്‍.​സി.​പി ച​ര്‍ച്ച ചെ​യ്യും. എ​ൽ.​ഡി.​എ​ഫി​ൽ സീ​റ്റ്​ ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി​യും മു​ന്ന​ണി​യു​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. ത​നി​ക്ക്​ ഇ​പ്പോ​ൾ ആ​ശ​ങ്ക​ക​ളൊ​ന്നു​മി​ല്ലെ​ന്നും മ​ണ്ഡ​ല​ത്തി​െൻറ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

അതേസമയം, പാ​ലാ​യെ​ച്ചൊ​ല്ലി​യു​​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ സുരേഷ്​ ഗോപി മാണി സി.കാപ്പനുമായി കൂടിക്കാഴ്​ച നടത്തിയത്​ ചർച്ചയായി. 'കാ​വ​ൽ' സി​നി​മ​യു​െ​ട ഷൂ​ട്ടി​ങി​നാ​യി പാ​ല​ക്കാ​​ട്ടേ​ക്ക്​ പോ​കും​വ​ഴി​യാ​ണ്​ ബി.​ജെ.​പി എം.​പി​കൂ​ടി​യാ​യ സു​രേ​ഷ്​​ഗോ​പി കാ​പ്പ​നെ ക​ണ്ട​ത്.

ജോ​സ്.​െ​ക.​മാ​ണി​ക്കാ​യി പാ​ലാ സീ​റ്റ്​ വി​ട്ടു​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​ടെ, ഇ​തി​െ​ന ഏ​തി​ർ​ത്ത്​ കാ​പ്പ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ലാ സീ​റ്റ്​ വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന്​ എ​ൻ.​സി.​പി​യും വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

സീ​റ്റ ്​ന​ഷ്​​ട​മാ​യാ​ൽ യു.​ഡി.​എ​ഫി​നൊ​പ്പം ചേ​ർ​ന്ന്​ കാ​പ്പ​ൻ മ​ത്സ​രി​ക്കു​മെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച പാ​ലാ​യി​ലെ​ത്തി​യ സു​രേ​ഷ്​​ഗോ​പി കാ​പ്പ​നെ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani c kappanactor suresh gopi
Next Story