Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗളൂരുവിൽ മലയാളി...

മംഗളൂരുവിൽ മലയാളി മാധ്യമ പ്രവര്‍ത്തകർ ഏഴുമണിക്കൂർ തടങ്കലിൽ

text_fields
bookmark_border
malayali-medias-in-mangaluru
cancel

മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്​ച മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിൽ രണ്ടുപേർ പൊലീസ്​ വെടിവെപ ്പിൽ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട്​ ചെയ്യാൻ കേരളത്തിൽ നിന്നെത്തിയ ഏഴു മാധ്യമപ്രവർത്തകരെ കർണാടക പൊലീസ്​ കരുതൽ തടങ്കലിൽ​െവച്ചു പീഡിപ്പിച്ചു. വെള്ളിയാഴ്​ച രാവിലെ എട്ടരയോടെ കസ്​റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ ഏഴുമണിക്കൂർ നേരം തടങ്കലിൽ​െവച്ച പൊലീസ്​ കനത്ത പ്രതിഷേധത്തെതുടർന്ന്​ വൈകീട്ട്​ മൂന്നരയോടെ സംസ്​ഥാന അതിർത്തിയായ തലപ്പാടിയിലെത്തിച്ച്​ കേരള പൊലീസിനു കൈമാറി​.​

മീഡിയവൺ ടി.വി റിപ്പോർട്ടർ ഷബീർ ഒമർ, കാമറാമാൻ കെ.കെ. അനീഷ്​കുമാർ, ഡ്രൈവർ എം.എച്ച്.​ സാലിഖ്​, ഏഷ്യാനെറ്റ്​ റിപ്പോർട്ടർ മുജീബ്​ റഹ്​മാൻ, കാമറാമാൻ പ്രദീഷ്​ കപ്പോത്ത്​, 24 ചാനൽ റിപ്പോർട്ടർ ആനന്ദ്​ കൊട്ടില, കാമറാമാൻ രഞ്​ജിത്ത്​ മന്നിപ്പാടി, ന്യൂസ്​ 18 റിപ്പോർട്ടർ സുമേഷ്​ എന്നിവരെയാണ്​ കരുതൽ തടങ്കലിൽ​െവച്ചത്​. മീഡിയവൺ വാഹനം പൊലീസ്​ കസ്​റ്റഡിയിൽ തന്നെയാണുള്ളത്​. നടപടി പൂർത്തിയാക്കി വിട്ടയക്കുമെന്ന്​ സൗത്ത്​ പൊലീസ്​ അറിയിച്ചു.


പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീൽ, നൗഷീൻ എന്നിവരുടെ മൃതദേഹം സൂക്ഷിച്ച വെൻലോക്​ ആശുപത്രിയിലെത്തിയ മാധ്യമ പ്രവർത്തകർ ചാനലിൽ തൽസമയം വാർത്ത നൽകി വാഹനത്തിൽ കയറുന്നതിനിടയിലാണ്​ ​തിരിച്ചറിയൽ കാർഡ്​ ചോദിച്ച്​ കസ്​റ്റഡിയിലെടുത്തത്​. കർഫ്യൂ നിലനിൽക്കുന്ന പ്രദേശ​െത്ത സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​ തടഞ്ഞ പൊലീസ്,​ ഇവരെ മംഗളൂരു സൗത്ത്​ സ്​റ്റേഷനിലേക്കാണ്​ കൊണ്ടു പോയത്​. അവിടെ കുടിവെള്ളം േപാലും നൽകാൻ ​ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്​ഥർ ഉച്ചഭക്ഷണവും നൽകിയില്ല. ഒട്ടും മാന്യമല്ലാതെയാണ്​ പെരുമാറിയയെന്ന്​ ​മാധ്യമപ്രവർത്തകർ പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക്​ കാര്യങ്ങൾ വിളിച്ചറിയിക്കാനും അനുവദിച്ചില്ല. പോരാത്തതിന്​ കസ്​റ്റഡിയിലെടുത്തത്​ വ്യാജ റിപ്പോർട്ടർമാരാണെന്ന്​ ​വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്​തു.

മീഡിയവൺ സംഘത്തെയാണ്​ ആദ്യം കസ്​റ്റഡയിലെടുത്തത്​. സിറ്റി പൊലീസ്​ ഡെപ്യൂട്ടി കമീഷണർ പി.എസ്.​ ഹർഷയുടെ നേതൃത്വത്തിൽ കാർ തടഞ്ഞുനിർത്തി കാറി​​​െൻറ താക്കോൽ വാങ്ങി​െവച്ചു. തുടർന്ന്​ ഷബീർ, അനീഷ്​, സാലിഖ്​ എന്നിവരെ പൊലീസ്​ വാനിൽ കയറ്റി. ഇവർക്കൊപ്പം മരിച്ചയാളുടെ ബന്ധുവിനെ കൂടി കസ്​റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. പൊലീസ്​ വാനിൽ മാധ്യമ പ്രവർത്തകർക്ക്​ ഇരിപ്പിടം നൽകിയില്ല. പ്ലാറ്റ്​ഫോമിലാണ്​ ഇരുത്തിയത്​. ഇതിനിടയിൽ മറ്റു മലയാളം മാധ്യമ പ്രവർത്തകരെയും കസ്​റ്റഡിയിലെടുത്തു. ഇവരുടെ വാഹനം ദൂരെ നിർത്തിയിട്ടിരുന്നതിനാൽ കസ്​റ്റഡിയി​െലടുത്തിരുന്നില്ല. മീഡിയവൺ സംഘത്തെ നേരെ ​സ്​റ്റേഷനിൽ എത്തിച്ചുവെങ്കിലും ഏഷ്യാനെറ്റ്​, 24, ന്യൂസ്​ 18 സംഘത്തെ പൊലീസ്​ നഗരംകറക്കി നാലു മണിക്കൂറിനുശേഷമാണ്​ സൗത്ത്​ സ്​റ്റേഷനിലെത്തിച്ചത്​. ഇവരുടെ കാമറ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. ഇതിനിടയിൽ വ്യാജ മാധ്യമ പ്രവർത്തകർ കസ്​റ്റഡിയിലെന്ന നിലയിൽ ആർ.എസ്.എസ്​ ആഭിമുഖ്യമുള്ള ചാനലുകൾ വാർത്തകൾ പുറത്തുവിട്ടു.

വിഷയം ജില്ല കലക്​ടർ, പൊലീസ്​ സൂപ്രണ്ട്​ എന്നിവരും പത്ര പ്രവർത്തക യൂനിയനും മന്ത്രി ഇ. ചന്ദ്രശേഖരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ ശ്രദ്ധയിൽപെടുത്തി. മുഖ്യമന്ത്രി ചീഫ്​ സെക്രട്ടറി മുഖേന കർണാടക ചീഫ്​ സെക്രട്ടറിയെ അറിയിച്ചു. കസ്​റ്റഡിയിൽ എടുത്തവർ യഥാർഥ മാധ്യമ പ്രവർത്തകരാണെന്ന പട്ടികയും സംസ്​ഥാന പബ്ലിക്​ റിലേഷൻസ്​ വകുപ്പ്​ അയച്ചുകൊടുത്തു. ഉച്ചയോടെ മലയാള മാധ്യമ പ്രവർത്തകരെ വിട്ടയച്ചതായി കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്​താവന ചാനലുകളിൽ വന്നെങ്കിലും മൂന്നരയോ​െടയാണ്​ വിട്ടയച്ചത്​. ഇവർക്ക്​ തലപ്പാടിയിൽ ജില്ല പത്രപ്രവർത്തക യൂനിയൻ സ്വീകരണം നൽകി. നാട്ടുകാർ മാധ്യമ പ്രവർത്തകർക്ക്​ ഭക്ഷണം നൽകിയാണ്​ സ്വീകരിച്ചത്​.





‘പൊലീസ്​ പെരുമാറിയത്​ കൊടും കുറ്റവാളികളോടെന്നപോലെ’

മംഗളൂരുവിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘര്‍ഷം റിപ്പോർട്ട്​ ചെയ്യാന്‍ രാവിലെ 8.30നാണ്​ അവിടെ എത്തിയത്​. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഹൈലാന്‍ഡ് ആശുപത്രിയില്‍ പുലര്‍ച്ച തന്നെ ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെത്തി. അവിടെയുണ്ടായിരുന്നവരില്‍ നിന്നും പ്രതിഷേധത്തി‍​​െൻറയും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് നടപടിയുടെയും വിവരങ്ങള്‍ ശേഖരിച്ചു. തുടർന്ന്​ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്​റ്റ്​മോര്‍ട്ടം നടപടികൾക്കായി എത്തിച്ച ആശുപത്രിയിലെത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ പ്രതികരണം അവിടെവെച്ച്​ എടുത്തു. ഈ ഘട്ടത്തിലാണ് പൊലീസ് ഇടപെടലുണ്ടായത്​.

റിപ്പോര്‍ട്ടിങ്​ പൊലീസ് തടസ്സപ്പെടുത്തി. പിന്നീട് പൊലീസ് പറഞ്ഞതനുസരിച്ച്​ ഞാന്‍ വാഹനത്തില്‍ കയറി. അവിടെ വന്നാണ് പൊലീസ് എന്നെയും കാമറാമാനായും ഡ്രൈവറെയും കുറ്റവാളികളെന്ന കണക്കെ ബലം പ്രയോഗിച്ച് പൊലീസ് വാനില്‍ കയറ്റിയത്​. ഇവിടെയും പൊലീസി‍​​െൻറ ഭാഗത്തുനിന്ന് മോശം അനുഭവമാണ്​ നേരിടേണ്ടി വന്നത്. സീറ്റിലിരിക്കാന്‍ സമ്മതിക്കാതെ നിര്‍ബന്ധിച്ച് സീറ്റുകള്‍ക്കിടയില്‍ നിലത്തിരുത്തി. എണീറ്റ് നില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കി. സൗത്ത് പൊലീസ് സ്​റ്റേഷനില്‍ ഒമ്പത്​ മണിയോടെ എത്തിച്ചു. ഇവിടെ മണിക്കൂറുകൾ ഇരുത്തി. എന്താണ് കുറ്റമെന്നോ എപ്പോള്‍ പുറത്തുവിടുമെന്നോ പൊലീസ് പറഞ്ഞില്ല.

ഇതിനിടെ ഇൻറലിജന്‍സ് ബ്യൂറോയില്‍ നിന്നാണെന്നുപറഞ്ഞ് ഒരാള്‍ വന്ന് ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ളവ വാങ്ങി ഫോട്ടോയെടുത്തു. ചില അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് ആയുധം പിടിച്ചെടുത്തിട്ടുണ്ടോ എന്നതടക്കം ചോദിച്ചു. ഹിന്ദിയിലാണ് ആശയവിനിമയം. ആധാര്‍ ഫോട്ടോ എടുക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മീഡിയവണ്‍ തിരിച്ചറിയൽ കാർഡിലെയും ആധാറിലെയും പേര് വിവരങ്ങള്‍ ഒത്തുനോക്കാനാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍, മീഡിയവണ്‍ ഐ.ഡി നോക്കാന്‍ പോലും പൊലീസ് തയാറായില്ല.

പിന്നീടും മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം. 12 മണിയോടെ മറ്റ് മാധ്യമപ്രവര്‍ത്തകരെ കൂടി സൗത്ത് പൊലീസ് സ്​റ്റേഷനിൽ എത്തിച്ചു. ഞങ്ങൾ വെള്ളംചോദിച്ചെങ്കിലും തന്നില്ല. കൊടുംകുറ്റവാളികളെ കൊണ്ടുവന്നതുപോലെ ആയിരുന്നു ​സമീപനം. ആരുമായും ബന്ധപ്പെടാനുള്ള ഫോൺ പോലുമില്ല. എല്ലാം പൊലീസ്​ പിടിച്ചുവെച്ചു. മൂന്നരയോടെ വിട്ടയക്കാൻ തീരുമാനമായി. എങ്കിലും മീഡിയവണി​​​െൻറ വാഹനം വിട്ടില്ല. കേരളത്തിലെ മാധ്യമങ്ങൾ കർണാടകത്തിൽ വരേണ്ടതില്ല എന്നാണ്​ അന്തിമമായ ശാസന.


പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു
തിരുവനന്തപുരം: മംഗലാപുരത്ത് മാധ്യമപ്രവർത്തകരെ തടയുകയും കസ്​റ്റഡിയിൽ ​െവയ്ക്കുകയും ​ചെയ്​ത കർണാടക പൊലീസ്​ നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്യുന്നതുൾപ്പെടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് മാധ്യമപ്രവർത്തകർ മംഗലാപുരത്ത് പോയത്.

തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ എല്ലാ രേഖകളും ഉള്ളവരെയാണ് പൊലീസ് തടയുകയും കസ്​റ്റഡിയിലെടുക്കുകയും ചെയ്തത്. ഇതിനുപുറമെ ഇവർ വ്യാജ മാധ്യമപ്രവർത്തകരാണെന്ന നുണപ്രചാരണവും പൊലീസ് നടത്തി. മാധ്യമപ്രവർത്തകരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പൊലീസ് നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റവുമാണെന്നും​ യൂനിയൻ സംസ്ഥാന പ്രസിഡൻറ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCitizenship Amendment ActCAA protestPolice shooting
News Summary - Manglore police arrest-Kerala news
Next Story