Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത് ‘ആദാമിൻെറ മകൻ...

ഇത് ‘ആദാമിൻെറ മകൻ അബ്​ദുൽറഹ്​മാൻ’

text_fields
bookmark_border
ഇത് ‘ആദാമിൻെറ മകൻ അബ്​ദുൽറഹ്​മാൻ’
cancel

ബംഗളൂരു: ഏതൊരു മുസ്ലിമി​െൻറയുമെന്നപോലെ മംഗളൂരു ബന്ത്വാൾ സ്വദേശി അബ്​ദുൽറഹ്​മാ​െൻറയും ജീവിതാഭിലാഷമായിരു ന്നു പരിശുദ്ധ ഹജ്ജിനായി മക്കയിലെത്തുക എന്നത്. കൂലിപ്പണിക്കാരനായ അദ്ദേഹവും ബീഡി തൊഴിലാളിയായ ഭാര്യയും ഇത്രയു ം കാലം ഒാരോ പൈസതുട്ടും കൂട്ടിവെച്ച് അതിനുള്ള സമ്പാദ്യമൊരുക്കുകയായിരുന്നു.

അടുത്ത വർഷത്തേക്ക് കടങ്ങളെ ല്ലാം വീട്ടി, എല്ലാവരുടെയും പൊരുത്തവും വാങ്ങി അത്രമേൽ പ്രിയപ്പെട്ട പുണ്യഭൂമിയിലെത്തി പ്രാർഥനാസായൂജ്യമടയു ന്നത് സ്വപ്നം കണ്ടിരുന്ന അബ്ദുൽറഹ്മാൻ പക്ഷേ, കോവിഡ് 19 കാലത്ത് മറ്റൊരു തീർഥയാത്രയിലാണ്. ഹജ്ജിനായി സ്വരുക്കൂട്ടിവെച്ച തുകക്ക് അരിയും പലചരക്ക് സാധനങ്ങളും വാങ്ങി, ലോക്ക്ഡൗണിൽ പണിയില്ലാതായ ത​​െൻറ ഗ്രാമത്തിലെ പാവപ്പെട്ടവരുടെ വിശപ്പടക്കുകയാണ് ഇൗ വലിയ മനുഷ്യൻ. അതിലും വലിയൊരു പുണ്യകർമം ഇപ്പോൾ മറ്റൊന്നില്ലെന്ന് അബ്ദുൽറഹ്മാൻ കരുതുന്നു.

ബന്ത്വാൾ ഗുഡിനഹള്ളി സ്വദേശിയായ അബ്ദുൽറഹ്​മാൻ എന്ന 55 കാര​െൻറ ഇൗ സഹജീവിസ്നേഹത്തി​െൻറ ഉദാത്ത കഥ മകൻ ഇല്യാസാണ് പങ്കുവെച്ചത്. ദൈവപ്രീതി മാത്രം കാംക്ഷിച്ച് പിതാവ് ചെയ്ത പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമായെങ്കിൽ എന്ന ചിന്തയോടെ സമൂഹമാധ്യമങ്ങളിലും അടുത്ത ചില സുഹൃത്തുക്കളിലേക്കും കൈമാറുകയായിരുന്നു. അബ്ദു റഹ്​മാ​െൻറ ത്യാഗ കഥയറിഞ്ഞ് ആയിരക്കണക്കിനാളുകളാണ് ലോകത്തി​െൻറ പലഭാഗങ്ങളിലിരുന്ന് ഇൗ കുടുംബത്തിന് ആശംസകളും പ്രാർഥനകളും നേർന്നത്.

എല്ലാവരെയും പോലെ ബാപ്പയുടെയും സ്വപ്നമായിരുന്നു ഹ​െജ്ജന്നും അതിനായി വർഷങ്ങളായി അദ്ദേഹം പൈസ കൂട്ടിവെക്കുകയായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ബാപ്പ കൂലിത്തൊഴിലെടുക്കും. ഉമ്മ വീട്ടിലിരുന്ന് ബീഡി തെറുത്ത് ചില്ലറ വരുമാനം കണ്ടെത്തും. ചുറ്റിലും ആളുകൾ വിശന്നിരിക്കുേമ്പാൾ ഇത്രയും പണം ൈകയിൽ വെക്കാൻ ബാപ്പയുടെ മനസ്സ് അനുവദിച്ചില്ലെന്നും അങ്ങനെയാണ് ചാക്കുകണക്കിന് അരിയും സാധനങ്ങളും ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് എത്തിച്ചുനൽകാൻ തീരുമാനിച്ചതെന്നും ഇല്യാസ് പറഞ്ഞു.

ഗ്രാമത്തിലെ 25 കുടുംബത്തിലേക്കാണ് അബ്ദുൽറഹ്​മാ​െൻറ സഹായമെത്തിയത്. ഉൽക്കടമായി ആഗ്രഹിച്ചിട്ടും പരിശ്രമിച്ചിട്ടും ഒരു സൽക്കർമ്മം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും അതിനു തക്ക പുണ്യം ലഭിക്കുമെന്നാണ് ഇസ്ലാമിലെ വിശ്വാസം. അങ്ങിനെ നോക്കുേമ്പാൾ ബന്ത്വാൾ ഗുഡിനഹള്ളിയിലെ അബ്ദുൽറഹ്മാനും ഇപ്പോൾ സംതൃപ്തനായ ഒരു ഹാജിയാണ്.

1961ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ മൾട്ടി കളർ ചിത്രമായ കണ്ടം ബെച്ച കോട്ടിലും 2010ൽ ദേശീയ അവാർഡ് നേടിയ ‘ആദാമി​െൻറ മകൻ അബു’ എന്ന സിനിമയിലും സമാനമായ ത്യാഗങ്ങളുടെ കഥ പറയുന്നുണ്ട്. സ്വാർഥതയുടെ വർത്തമാന കാലത്ത് അത്തരം നൻമകളെ ജീവിതം കൊണ്ട് വരച്ചിടുകയാണ് അബ്​ദുൽറഹ്​മാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral newscovid 19help news
News Summary - manglore man helped village people malayalam news
Next Story