മംഗലാംകുന്ന് കർണൻ ചെരിഞ്ഞു
text_fieldsപാലക്കാട് : നാട്ടാനകളിൽ പ്രശസ്തനായ മംഗലാംകുന്ന് കർണൻ ചെരിഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനാണ് മംഗലാംകുന്ന് കർണൻ പാലക്കാട് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു കർണൻ. 65 വയസ്സായിരുന്നു.
സിനിമാതാരങ്ങളെ പോലെ ഫാൻസ് അസോസിയേഷൻ ഉള്ള ഗജവീരനാണ് കർണൻ. സിനിമാതാരം കൂടിയാണ് മംഗലാംകുന്ന് കര്‍ണന്‍. മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും കര്‍ണന്‍ വേഷമിട്ടിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ അഭിനയിച്ചു. കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

