Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു നാൾ മാത്രം; പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു വേർപെടുന്നു, ഇനി മൈസുരു ഭരിക്കും

text_fields
bookmark_border
രണ്ടു നാൾ മാത്രം; പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു വേർപെടുന്നു, ഇനി മൈസുരു ഭരിക്കും
cancel

കണ്ണൂർ: ബുധനാഴ്ച അർധരാത്രിയോടെ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു മേഖല വേർപെടും. ഒക്ടോബർ ഒന്ന് മുതൽ സൗത്ത്-വെസ്റ്റേൺ റെയിൽവേയുടെ മൈസുരു ഡിവിഷനാണ് നിയന്ത്രണം ഏറ്റെടുക്കുക. ഇതിനുള്ള അന്തിമ നടപടികൾ ആരംഭിച്ചു. ഔദ്യോഗികമായി ഭരണച്ചുമതല ഏറ്റെടുക്കുന്നതിനായി ഇരുഡിവിഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച മംഗളുരുവിൽ എത്തിച്ചേരും.

മൈസുരു ഡിവിഷണൽ റെയിൽവേ മാനേജർ മുദിത്ത് മുത്തൽ, എ.ഡി.ആർ.എം ഷമ്മാസ് ഹമീദ്, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ടിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഭരണകൈമാറ്റത്തിനായി എത്തും. മംഗളുരു മേഖലയിൽ തീവണ്ടി നിയന്ത്രണത്തിനുള്ള പുതിയ കൺട്രോൾ ബോർഡ് മൈസുരു ഡിവിഷനിൽ സജ്ജമായിട്ടുണ്ട്. സെപ്റ്റംബർ 30 അർധരാത്രി മുതലാണ് ഇവർ പ്രവർത്തനം നടത്തുക. നിലവിൽ പാലക്കാട് ഡിവിഷൻ കൺട്രോളർമാരുടെ കീഴിലാണ് മംഗളുരു മേഖല വരുന്നത്. ഇവരുടെ സഹായവും ആദ്യഘട്ടത്തിൽ ഉണ്ടാകും.

ഉള്ളാൾ, പനമ്പൂർ, തൊക്കൂർ, ബന്തർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചരക്കുഗതാഗതത്തിന് വണ്ടി ഓടിച്ചുള്ള പരിശീലനം മൈസുരു ഡിവിഷനിലെ ലോക്കോപൈലറ്റുമാർ തുടങ്ങിയിട്ടുണ്ട്. മംഗളുരു സെൻട്രൽ, മംഗളുരു ജങ്ഷൻ സ്റ്റേഷനുകളിലെ ഷണ്ടിങ് (വണ്ടി മാറ്റിയിടൽ) ഒക്ടോബർ ഒന്നു മുതൽ ഏറ്റെടുക്കും. മംഗളുരു കോച്ച് ഡിപ്പോയിലെ തീവണ്ടി സർവിസുകളിലോ അറ്റകുറ്റപ്പണികളിലോ നിലവിൽ മാറ്റം ഉണ്ടാകില്ല. ദക്ഷിണ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രം (ഇന്റർ ചേഞ്ച് പോയിന്റ്) പടീലിൽ നിന്ന് ഉള്ളാളിലേക്ക് മാറും. ടിക്കറ്റ് പരിശോധകർ ഉൾപ്പെടെ ജീവനക്കാരുടെ സ്ഥലം മാറ്റം ഏതാണ്ട് പൂർത്തിയായി. മെക്കാനിക്കൽ ഉദ്യോഗസ്ഥ-ജീവനക്കാരുടെ മാറ്റം പ്രതിസന്ധിയിലാണ്. പാലക്കാട് ഡിവിഷനിലെ ജീവനക്കാരെ ഉൾക്കൊള്ളാൻ സൗകര്യമില്ലാത്തതാണ് ഇതിന് കാരണം.

മാറ്റം

  • ലോക്കോപൈലറ്റ്, ഗാർഡ് (ട്രെയിൻ മാനേജർ) ക്രൂ ഡിപ്പോ മംഗളുരുവിൽ നിന്ന് കണ്ണൂരേക്ക് മാറും.
  • ഉള്ളാളിലെ റെയിൽവേ ഇലക്ട്രിക്കൽ ടി.ആർ.ഡി (ട്രാക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ) ഡിപ്പോ കുമ്പളയിലേക്ക് മാറ്റും. പാലക്കാട് ഡിവിഷന്റെ കീഴിലുള്ളതാണ് വൈദ്യുതി ലൈൻ അറ്റകുറ്റപ്പണിക്കുള്ള (ഒ.എച്ച്.ഇ-ഓവർ ഹെഡ് ലൈൻ എക്വിപ്‌മെന്റ്) ഉള്ളാൾ ഡിപ്പോ.
  • മംഗളുരുവിലെ പിറ്റ് ലൈൻ മൈസുരു ഡിവിഷനിലേക്ക് മാറുന്നതോടെ കണ്ണൂരിൽ പിറ്റ്ലൈൻ സാധ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mangaluru Out, Mysuru to Take Charge
Next Story