Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമംഗളൂരുവിലെ...

മംഗളൂരുവിലെ ആശുപത്രിയിൽ മലയാളിക്ക്​ നിർബന്ധിത ഡിസ്​ചാർജ്​

text_fields
bookmark_border
മംഗളൂരുവിലെ ആശുപത്രിയിൽ മലയാളിക്ക്​ നിർബന്ധിത ഡിസ്​ചാർജ്​
cancel

മംഗളൂരു: മംഗളൂരു വെൻലോക്ക്​ ജില്ല ആശുപത്രിയിൽനിന്ന്​ മലയാളിക്ക്​ നിർബന്ധിത ഡിസ്​ചാർജ്​ നൽകി. കാഞ്ഞങ്ങാട്​ പൂച്ചക്കാട്​ സ്വദേശിയെയാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​.

ആശുപത്രിയിൽനിന്ന്​ വീട്ടിലേക്ക്​ മടങ്ങവേ മൊഗ്രാലിൽ ഇയാൾ കുഴഞ്ഞുവീണു. തെങ്ങിൽ നിന്ന്​ വീണു പരിക്കേറ്റ രോഗിക്കാണ്​ ഡിസ്​ചാർജ്​ നൽകിയത്​. അതിർത്തി അടച്ചതിനാൽ കാൽനടയായായിരുന്നു വീട്ടിലേക്ക്​ മടങ്ങിയത്​.

ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ കർണാടക സർക്കാർ സ്വീകരിച്ച നടപടികൾ ഏ​റെ ചർച്ചയായിരുന്നു. കർണാടക അതിർത്തിയിലെ റോഡുകൾ മണ്ണിട്ട്​ അടച്ചത്​ ഏറെ വിവാദമായിരുന്നു.

ഇതുമൂലം കാസർകോട്​ അതിർത്തി പ്രദേശങ്ങളിലെ മൂന്നുരോഗികൾ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലെ രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത്​ മംഗളൂരുവിനെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskasarkodecovid 19
News Summary - Mangaluru Malayali Patients discharge Details -Kerala news
Next Story