മംഗളൂരു ട്രെയിനുകൾ വൈകിയോടുന്നു; യാത്ര പാളം തെറ്റി
text_fields
കണ്ണൂർ: മംഗളൂരു ഭാഗത്തേക്കുള്ള ഭൂരിഭാഗം ട്രെയിനുകളും വൈകിയോടുന്നത് കോഴിേക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാർക്ക് ദുരിതമാകുന്നു. രാവിലെയും വൈകീട്ടുമുള്ള ട്രെയിനുകളുടെ വൈകിയോട്ടമാണ് മൂന്ന് ജില്ലകളിലായുള്ള നിരവധി യാത്രക്കാരെ വലക്കുന്നത്. രാവിലെ മംഗളൂരു ഭാഗത്തേക്കുള്ള മാവേലി, മലബാർ, മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ സമയംതെറ്റി ഒാടുന്നത് കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി യാത്രക്കാരെയും മംഗളൂരുവിെല വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളെയും ആശുപത്രികളിലേക്കുള്ള രോഗികളെയുമാണ് കാര്യമായി ബാധിക്കുന്നത്.
രാവിലെയുള്ള ട്രെയിനുകൾ വൈകിയോടുന്നതിനാൽ സർക്കാർ ഒാഫിസുകളിൽ ജോലി ചെയ്യുന്നവരിൽ പലർക്കും സമയത്ത് ഹാജരാകാൻ കഴിയാറില്ല. അതേസമയം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്യുന്ന കാസർകോട്, കണ്ണൂർ ജില്ലകളിലെ യാത്രികരാണ് വൈകീട്ടുള്ള വണ്ടികളുടെ സമയക്രമം തെറ്റിയുള്ള യാത്രയിൽ ബുദ്ധിമുട്ടുന്നത്. വൈകീട്ട് 5.40ന് കണ്ണൂർ സ്റ്റേഷനിൽ എത്തിച്ചേേരണ്ട പരശുറാം എക്സ്പ്രസ് ഒന്നര മണിക്കൂറോളം വൈകിയാണ് കഴിഞ്ഞ നാല് മാസമായി യാത്ര തുടരുന്നത്. വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് പരശുറാം എക്സ്പ്രസ് കൃത്യസമയം പാലിച്ചിട്ടുള്ളത്. ഇൗ ട്രെയിൻ കടന്നുപോയശേഷം കണ്ണൂർ സ്റ്റേഷനിലെത്തേണ്ട എഗ്മോർ എക്സ്പ്രസും പലപ്പോഴും സമയം തെറ്റിയാണ് കടന്നുപോകുന്നത്. വൈകീട്ട് 7.10 ഒാെട കാസർകോട് സ്റ്റേഷനിലെേത്തണ്ട പരശുറാം എക്സ്പ്രസ് രണ്ടും രണ്ടര മണിക്കൂറും വൈകിയാണ് എത്തിേച്ചരുന്നത്. ഇത് ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്ക് ഏറെ സമയ നഷ്ടമുണ്ടാക്കുന്നു. കാസർകോട് ജില്ലയിൽ രാത്രിയിൽ ബസ് കുറവായതിനാൽ പരശുറാം എക്സ്പ്രസിൽ കാസർകോെട്ടത്തിയാൽ വീട്ടിലേെക്കത്താൻ കൂടുതൽ ചാർജ് നൽകി ഒാേട്ടാറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടുമുണ്ട്.
മംഗളൂരു, െകാങ്കൺ റൂട്ടുകളിലേക്കുള്ള സൂപ്പർഫാസ്റ്റ് ട്രെയിനുകൾ കടത്തിവിടാൻ പയ്യന്നൂർ, കണ്ണപുരം, നീലേശ്വരം സ്റ്റേഷനുകളിൽ പരശുറാം എക്സ്പ്രസ് പത്ത് മിനിേറ്റാളം പിടിച്ചിടേണ്ടിവരുന്നതും ദുരിതമാവുകയാണ്. പരശുറാം എക്സ്പ്രസ് വൈകുന്നത് തുടർക്കഥയായതോടെ മിക്ക സർക്കാർ ഒാഫിസുകളിലെ ജീവനക്കാരും 4.40ന് കണ്ണൂർ സ്േറ്റഷനിൽ നിന്ന് പുറപ്പെടുന്ന യശ്വന്ത്പൂർ എക്സ്പ്രസിനെയാണ് തിരികെ യാത്രക്കായി ആശ്രയിക്കുന്നത്. ഇത് ഒാഫിസുകളിലെ ജോലി സമയത്തെ ഏറെ ബാധിക്കുന്നതായി പരാതിയുയർന്നിട്ടുമുണ്ട്. തിരുവനന്തപുരം ഡിവിഷന് കീഴിൽ നടക്കുന്ന ട്രാക്കുകളുടെയും മറ്റും അറ്റകുറ്റപ്പണികളാണ് ട്രെയിനുകൾ വൈകാനിടയാക്കുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം 4.40ന് പുറപ്പെടുന്ന ബംഗളൂരു-യശ്വന്ത്പൂർ എക്സ്പ്രസ് അഞ്ച് മണി കഴിഞ്ഞ് പുറപ്പെട്ടാൽ കണ്ണൂരിൽനിന്ന് കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടും. 4.40ന് പുറപ്പെടുന്ന ഇൗ ട്രെയിൻ ആറരയോടെ മംഗളൂരുവിൽ എത്തിച്ചേരുമെങ്കിലും കാർവാറിൽ നിന്നുള്ള കണക്ഷൻ ട്രെയിൻ എത്തി രാത്രി 8.30 മണിയോടെ മാത്രമാണ് ബംഗളൂരുവിലേക്ക് പുറപ്പെടുന്നത്. അതുകൊണ്ടുതന്നെ ബംഗളൂരു എക്സ്പ്രസ് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം യാത്രക്കാർ ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
