Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമസ സൗകര്യം...

താമസ സൗകര്യം ഒരുക്കിയില്ല; മംഗലാപുരത്ത്​ നിന്നെത്തിയ വിദ്യാർഥി റോഡിൽ കുടുങ്ങി 

text_fields
bookmark_border
താമസ സൗകര്യം ഒരുക്കിയില്ല; മംഗലാപുരത്ത്​ നിന്നെത്തിയ വിദ്യാർഥി റോഡിൽ കുടുങ്ങി 
cancel
camera_altrepresentative image

ഉ​ദ​യം​പേ​രൂ​ർ: നാ​ലു ദി​വ​സം മു​മ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച ശേ​ഷം മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് നാ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ. ഇ​തേ​തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി മ​ണി​ക്കൂ​റു​ക​ളോ​ളം പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​നു മു​ന്നി​ലെ റോ​ഡി​ൽ കു​ടു​ങ്ങി.


വാ​ർ​ത്ത​ക​ളു​ടെ​യും ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ​ത്തി​​​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ൽ എം. ​സ്വ​രാ​ജ് എം.​എ​ൽ.​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. തു​ട​ർ​ന്ന്​  ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്, രാ​വി​ലെ 11ന് ​ഉ​ദ​യം​പേ​രൂ​രി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​യെ മൂ​ന്ന​ര​യോ​ടെ പൊ​ലീ​സ്​ പു​തി​യ​കാ​വ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

സൗ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി യാ​ത്ര സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം താ​മ​സം സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി അ​ന്നേ​രം പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ശ​നി​യാ​ഴ്ച രാ​വി​ലെ സ്ഥ​ല​ത്ത് എ​ത്തി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ അ​ട​ക്ക​മു​ള്ള​വ​രെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ൽ ആ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​യെ കാ​ണാ​നോ ര​ക്ഷി​താ​വി​നോ​ട് സം​സാ​രി​ക്കാ​നോ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ ത​യാ​റാ​യി​െ​ല്ല​ന്ന് പ​രാ​തി​യു​ണ്ട്. മം​ഗ​ലാ​പു​ര​ത്ത് ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്​ യു​വാ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUdayamperoorcovid 19lockdown
News Summary - mangalore student udayamperoor-kerala news
Next Story