Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘അതിക്രമങ്ങളിൽ...

‘‘അതിക്രമങ്ങളിൽ മലപ്പുറം ജില്ല കുപ്രസിദ്ധം’’; നുണ​പ്രചാരണവുമായി മനേക ഗാന്ധി

text_fields
bookmark_border
manekha-and-elephent
cancel

കോഴിക്കോട്​: പാലക്കാട്​ ജില്ലയിൽ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ നുണപ്രചാരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി. ‘‘മലപ്പുറം ഇത്തരം സംഭവങ്ങൾക്ക്​ കുപ്രസിദ്ധമാണ്​. പ്രത്യേകിച്ച്​ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ. 

നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ്​ ഇത്തരത്തിൽ കൊന്നൊടുക്കിയത്​. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന്​ ഭയമാണ്​. 

സംസ്​ഥാനത്ത്​ ദിനംപ്രതി മൂന്ന്​ ആനകൾ കൊല്ലപ്പെടുന്നുണ്ട്​. ഏകദേശം അറുനൂറോളം ആനകൾ സംസ്​ഥാനത്ത്​ വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്​​. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന്​ സമീപമാണ്​ ആന ചരിഞ്ഞ സംഭവം. എന്തു​കൊണ്ട്​ അദ്ദേഹം വിഷയത്തിൽ ഇടപെട്ടി​ല്ല’’ -മനേക ഗാന്ധി ​പറഞ്ഞു. 

മേയ്​ 27ന്​​ പാലക്കാട്​ ജില്ലയിലെ  സൈലൻറ്​ വാലി ദേശീയോദ്യാനത്തിലായിരുന്നു ഗർഭിണിയായ ആന ചരിഞ്ഞത്​. സംഭവത്തിൽ വനംവകുപ്പ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ്​ ​കേസെടുത്തതെന്ന്​ മണ്ണാർക്കാട്​ ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസർ പറഞ്ഞു. 

സ്ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ്​ ആന കടിച്ചത്​. കൃഷിയിടത്തിൽ കയറുന്ന പന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന പടക്കമാണ്​ ഇ​തെന്ന നിഗമനത്തിലാണ്​ അധികൃതർ. ഇത്​ തയാറാക്കിയവരെ കുറിച്ച്​ വനം അധികൃതർക്ക്​ വിവരം ലഭിച്ചതായാണ്​ സൂചന. 

മേയ് 25ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ കണ്ടെത്തുമ്പോൾ വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസ്സിലായത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന്​ ഡോക്​ടര്‍മാര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadManeka GandhiElephant Deathpalakkad elephant death
News Summary - manekha gandhi against malappuram district
Next Story