എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഒരുദിവസം നിർബന്ധിത അവധി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരുദിവസം നിർബന്ധിത അവധി അനുവദിക്കാൻ നിർദേശം. പൊലീസുകാരുടെ ക്ഷേമം മെച്ചപ്പെടുത്തുക, മാനസിക സമ്മർദം കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ ജില്ലാപൊലീസ് മേധാവികൾക്ക് ഈ നിർദ്ദേശം നൽകിയത്. അവധി അനുവദിക്കാത്തതുൾപ്പെടെ വിഷയങ്ങളാൽ പൊലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസങ്ങളോളം എസ്.എച്ച്.ഒമാർക്ക് (സ്റ്റേഷൻ ഹൗസ് ഓഫീസർ) അവധി എടുക്കാൻ കഴിയാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. എസ്.എച്ച്.ഒമാർ ഉൾപ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

