Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാന്ദാമംഗലം പള്ളി...

മാന്ദാമംഗലം പള്ളി സംഘർഷം: ഭദ്രാസനാധിപൻ ഒന്നാം പ്രതി; 120 പേർക്കെതിരെ കേസ്

text_fields
bookmark_border
മാന്ദാമംഗലം പള്ളി സംഘർഷം: ഭദ്രാസനാധിപൻ ഒന്നാം പ്രതി; 120 പേർക്കെതിരെ കേസ്
cancel

തൃശൂർ: മാന്ദാമംഗലം സെന്‍റ്​ മേരീസ്​ യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ്​ വിശ്വാസികൾ തമ്മ ിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കേസെടുത്തു. തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനെ ഒന്ന ാം പ്രതിയാക്കി 120 പേർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ ഉൾപ്പെട്ട 30 ഒാർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്ത ു.

യാക്കോബായ- ഓർത്തഡോക്സ് വിശ്വാസികളെ ജില്ലാ കലക്ടർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. വ്യാഴാഴ്​ച രാത്രി പതിനൊന്നരയോടെയാണ് ഇരുവിഭാഗം വിശ്വാസികൾ പള്ളിയിൽ ഏറ്റുമുട്ടിയത്.
കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പള്ളിയുടെ ജനൽ ചില്ലുകളും തകർന്നു.

ഓർത്തഡോക്സ്​ വിഭാഗത്തിന് പ്രാർഥന സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപ​​​​​​​െൻറ നേതൃത്വത്തിൽ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. ഇതോടൊപ്പം യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർഥനാ സമരവും തുടങ്ങി. അതിനിടെയാണ് രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഒരു വിഭാഗം വിശ്വാസികൾ ഗേറ്റ്​ തുറന്നതിന്​ പിന്നാലെ പള്ളിയിൽ നിന്നും കല്ലേറ്​ ഉണ്ടാവുകയായിരുന്നു. തിരിച്ചും കല്ലേറുണ്ടായി.

വ്യാഴാഴ‌്ച രാത്രി ഓർത്തഡോക‌്സ‌് വിഭാഗക്കാർ പള്ളിക്കുള്ളിലേക്ക‌് കയറാൻ ശ്രമിച്ചതാണ‌് സംഘർഷത്തിന‌് കാരണമെന്ന‌ും ഇതര ജില്ലകളിൽ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. അതേസമയം, യാക്കോബായ വിഭാഗം സമരപന്തൽ പൊളിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് ഓർത്തഡോക്സ്​ വിഭാഗത്തിന്‍റെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice casemalayalam newsmannamangalam church
News Summary - Mandamangalam Church Dispute, Police Case-Kerala News
Next Story