Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്​ പിൻവലിക്കാൻ ഹൈകോടതി അനുമതി

text_fields
bookmark_border
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്​ പിൻവലിക്കാൻ ഹൈകോടതി അനുമതി
cancel

കാസർകോട്​: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്​ പിൻവലിക്കാൻ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നൽകിയ അപേക്ഷ​ ഹൈകോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനിൽ തോമസി​േൻറതാണ് ഉത്തരവ്.

പി.ബി. അബ്​ദുറസാഖ്​ 259 കള്ളവോട്ട്​ നേടിയാണ്​ വിജയിച്ചത െന്ന്​ ആരോപിച്ച്​ സുരേന്ദ്രൻ നൽകിയ ഹരജി​ പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കെ.സുരേന്ദ്രൻ അപേക്ഷ ന ൽകിയിരുന്നു. അബ്​ദുറസാഖി​​​െൻറ നിര്യാണത്തിനുശേഷം ത​​െൻറ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടത്. കേസ്​ അവസാനിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയിരുന്നില്ല.

കേസി​​െൻറ ഭാഗമായി കൊണ്ടു വന്ന വോട്ടിംഗ് യന്ത്രങ്ങൾ കാക്കനാട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ടു പോകുന്നതി​​െൻറ ചെലവായ 42,000 രൂപ സുരേന്ദ്രൻ നൽകണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി.ബി. അബ്​ദുറസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. ഇതിനിടെ അബ്​ദുറസാഖ് മരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നില്ല. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയാകുമെന്ന്​ അറിഞ്ഞതോടെ ഹരജി പിൻവലിക്കാൻ അപേക്ഷ നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newselection caseMancheswaram
News Summary - Mancheswaram election case - Highcourt - Kerala news
Next Story