Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെസ്​റ്റ്​...

വെസ്​റ്റ്​ മണാശ്ശേരിയിലെ ഫ്ലാറ്റ് നിര്‍മാണം: മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
വെസ്​റ്റ്​ മണാശ്ശേരിയിലെ ഫ്ലാറ്റ് നിര്‍മാണം: മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് തേടി
cancel

മു​ക്കം: വെ​സ്​​റ്റ്​ മ​ണാ​ശ്ശേ​രി​യി​ലെ ഫ്ലാ​റ്റ്​ നി​ര്‍മാ​ണ​ത്തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ  പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട് റി​പ്പോ​ര്‍ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല ക​ല​ക്ട​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ടാ​ണ് 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ൻ ക​മീ​ഷ​ന്‍ അം​ഗം പി. ​മോ​ഹ​ൻ​ദാ​സ്  ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഫ്ലാ​റ്റ്​ നി​ര്‍മാ​ണ​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​ത്. തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. ഫ്ലാ​റ്റി​​െൻറ സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ നി​ര്‍മി​ച്ച​ത് സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ കി​ണ​റി​ന​ടു​ത്താ​െ​ണ​ന്നാ​ണ് പ​രാ​തി​യു​ള്ള​ത്.

ഫ്ലാ​റ്റി​ല്‍ താ​മ​സ​മാ​ക്കി​യാ​ല്‍ മാ​ലി​ന്യം ത​ള്ളാ​നു​ള്ള ഏ​ക മാ​ര്‍ഗം ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ല്‍ ചെ​ന്നു​ചേ​രു​ന്ന തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ടി​ലേ​ക്കാ​ണ്. നൂ​റു​ക​ണ​ക്കി​ന് ലി​റ്റ​ര്‍ മ​ലി​ന​ജ​ലം ഇ​ത്ത​ര​ത്തി​ല്‍ വ​യ​ലി​ല്‍കൂ​ടി അ​ടു​ത്തു​ള്ള തോ​ട്ടി​ലേ​ക്ക് ഒ​ഴു​കും. ഇ​താ​ക​ട്ടെ വ​യ​ലി​ലെ കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​ണ്. നെ​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, തെ​ങ്ങ് എ​ന്നി​വ​യാ​ണ് കൃ​ഷി​യു​ള്ള​ത്. നേ​ര​േ​ത്ത നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ര്‍മാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman rights commissionmalayalam newsManassery Flat construction
News Summary - Manassery Flat construction human Rights commission -Kerala News
Next Story