Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ണ​ർ​കാ​ട് കസ്റ്റഡി...

മ​ണ​ർ​കാ​ട് കസ്റ്റഡി മരണം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
Navas-manarkadu
cancel
camera_alt?????

കോട്ടയം: മ​ണ​ർ​കാ​ട്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ ര ണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി.പി.ഒ സെബാസ്റ്റ്യൻ വർഗീസ്, എ.എസ്.ഐ പ്രസാദ് എന്നിവരെയാണ് അന്വേഷണവിധേയമായ ി സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലുള്ള ആളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയു ടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

വീ​ഴ്​​ച​വ​രു​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കെ​ തി​രെ ന​ട​പ​ടി​ക്ക്​ പൊ​ലീ​സ് മേ​ധാ​വി ലോ​ക്​​നാ​ഥ് ബെ​ഹ്റ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ.​ജി വി​ജ​യ്​ സാ​ഖ​റെ​ക്കും കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നും കഴിഞ്ഞ ദിവസം നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ സസ്പെൻഡ് ചെയ്തത്. കൂടാതെ സംഭവത്തിൽ മ​ജി​സ്ട്രേ​റ്റു​ത​ല അ​ന്വേ​ഷ​ണവും പ്രഖ്യാപിച്ചിട്ടുണ്ട്.

വീ​ട്ടി​ൽ മ​ദ്യ​പി​ച്ച്​ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത അ​രീ​പ്പ​റ​മ്പി​ൽ പ​റ​പ്പ​ള്ളി​ക്കു​ന്ന്​ രാ​ജീ​വ്​​ഗാ​ന്ധി കോ​ള​നി എ​ട​ത്ത​റ പ​രേ​ത​നാ​യ ശ​ശി​യു​ടെ മ​ക​ൻ യു. ​ന​വാ​സാ​ണ് മ​ണ​ർ​കാ​ട് സ്​​റ്റേ​ഷ​നി​ൽ തൂ​ങ്ങി മ​രി​ച്ചത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 9.15നാ​ണ്​ സ്​​റ്റേ​ഷ​നി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ശു​ചി​മു​റി​യി​ലെ ജ​ന​ലി​ൽ ഉ​ടു​മു​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ തൂ​ങ്ങി​യ നി​ല​യി​ൽ​ ന​വാ​സി​നെ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സു​കാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മ​ദ്യ​പി​ച്ച്​ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ന​വാ​സ്​ ഭാ​ര്യ​യെ​യും മ​ക​​ളെ​യും ട്രാ​ൻ​സ്​​ജെ​ൻ​ഡ​റാ​യ സ​ഹോ​ദ​ര​ൻ നൗ​ഷാ​ദി​നെ​യും​ (മാ​ള​വി​ക) മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ൽ അ​റി​യി​ച്ചതിനെ തു​ട​ർ​ന്ന്​ മ​ണ​ർ​കാ​ട്​ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യെ​ങ്കി​ലും ന​വാ​സ്​ ര​ക്ഷ​പ്പെ​ട്ടു.

വീ​ണ്ടു​മെ​ത്തി പ​രാ​ക്ര​മം കാ​ട്ടി​യ​തോ​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ രാ​ത്രി 10.30ന്​ ​സ്​​റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്നു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ജാ​മ്യ​ത്തി​ൽ വി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​ത്മ​ഹ​ത്യ വിവരം പുറത്തുവന്നതിന് പിന്നാലെ മരണത്തിൽ ദുരൂഹ​ത​യു​ണ്ടെ​ന്ന്​ ആ​രോ​പിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsManarkadu Cutody DeathNavas Death
News Summary - Manarkadu Cutody Death Navas Death -Kerala News
Next Story