പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം: തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsഗാന്ധിനഗർ (കോട്ടയം): മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്ത മണർകാട് അരീപ്പറമ്പ ് പറപ്പള്ളിക്കുന്ന് രാജീവ് ഗാന്ധി കോളനിയിൽ എടത്തറ വീട്ടിൽ യു. നവാസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം തൂങ്ങിമരണത്തെ തുടർന്നെന്ന് പോസ് റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ മർദനമേറ്റതിെൻറ ലക്ഷണ മോ മുറിവുകളോ കണ്ടെത്താനായിട്ടില്ല.
കഴുത്തിൽ മുറിവുണ്ടെങ്കിലും തൂങ്ങിയപ്പോഴു ണ്ടായതാകാം. ഇടതു കൈത്തണ്ടയിലടക്കം ശരീരത്തിെൻറ വിവിധഭാഗങ്ങളിൽ ചെറിയ മുറിവുകള ുണ്ടെന്നും ഇതു മരണകാരണമല്ല. പിടിവലിയിലുണ്ടായ തരത്തിലുള്ള പരിക്കുകളാണിത്. മര ിക്കുന്നതിനു 24 മണിക്കൂറിനു മുമ്പുണ്ടായതാണ് പരിക്കുകളെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മരിക്കുന്നതിെൻറ തലേന്ന് ഭാര്യയെയും മാതാവിനെയും മർദിക്കുന്നതിനിടെ പിടിവലിയുണ്ടായതായി പരാതിയുണ്ടായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, അസി.കലക്ടർ, തഹസിൽദാർ എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടത്തിയ ഇൻക്വസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാവിലെയാണ് പോസ്റ്റ്മോർട്ടം ചെയ്തത്. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ നവാസ് വീട്ടിൽ ബഹളം ഉണ്ടാക്കുകയും സഹോദരനുമായി വഴക്കുണ്ടാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് അമ്മയുടെയും ഭാര്യയുടെയും പരാതിയെ തുടർന്ന് മണർകാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ചൊവ്വാഴ്ച ശുചിമുറിയിൽ ഉടുമുണ്ട് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിനിൽക്കുന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മണർകാട് പൊലീസിനു വീഴ്ചയുണ്ടെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്പെഷൽ ബ്രാഞ്ചും സമാനറിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്റ്റേഷനിലെ ജി.ഡി ചാർജുണ്ടായിരുന്ന എ.എസ്.ഐ പി.എസ്. പ്രസാദ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ സെബാസ്റ്റ്യൻ വർഗീസ് എന്നിവരെ ജില്ല പൊലീസ് മേധാവി ഹരിശങ്കർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സ്റ്റേഷൻ ചുമതലയുള്ള സി.ഐ കെ. ഷിജിക്ക് വീഴ്ചയുണ്ടായതായും റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
സി.ഐക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതിനായി അന്വേഷണറിപ്പോർട്ട് ജില്ല പൊലീസ് മേധാവി െകാച്ചി റേഞ്ച് ഐജിക്ക് കൈമാറി. അതിനിടെ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പി. പടന്നയലിന് കൈമാറി.
മണർകാട് കസ്റ്റഡി മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നടപടിയെടുക്കാൻ ഉത്തരവിട്ടത്.
കോട്ടയം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
കസ്റ്റഡി മരണത്തെ തുടർന്ന് മണർകാട് സ്റ്റേഷനിെല സി.പി.ഒ സെബാസ്റ്റ്യൻ വർഗീസ്, എ.എസ്.ഐ പ്രസാദ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതിരുന്നു. കസ്റ്റഡിയിലുള്ള ആളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അരീപ്പറമ്പിൽ പറപ്പള്ളിക്കുന്ന് രാജീവ്ഗാന്ധി കോളനി എടത്തറ പരേതനായ ശശിയുടെ മകൻ യു. നവാസാണ് മണർകാട് സ്റ്റേഷനിൽ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15നാണ് സ്റ്റേഷനിലെ സന്ദർശകർക്കുള്ള ശുചിമുറിയിലെ ജനലിൽ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ നവാസിനെ കണ്ടെത്തിയത്. പൊലീസുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
