കോട്ടയം: മണര്‍കാട് സെൻറ് മേരീസ് പള്ളി കേസിൽ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. നേരേത്ത പള്ളി ഭരണവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി കോട്ടയം സബ് കോടതി ഉത്തരവിട്ടിരുന്നു. ഇത് നിലനിൽക്കും.
പള്ളി ഭരണത്തിന് റിസീവറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹജിയിലാണ് ഇപ്പോള്‍ കോട്ടയം മുന്‍സിഫ് കോടതി വിധിയുണ്ടായിരിക്കുന്നത്. ഇതിെൻറ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിനുശേഷം വരും ദിവസങ്ങളില്‍ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.