മണര്‍കാട് പള്ളി പെരുന്നാള്‍: ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ്
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ്. സെപ്റ്റംബർ ഒന്നുമുതൽ ഏട്ടുവരെ മണ്ഡലം ഉൾപ്പെടുന്ന മണര്‍കാട് പള്ളിയിൽ പെരുന്നാള്‍ നടക്കുന്ന സാഹചര്യത്തിലാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനും ജില്ല കലക്ടര്‍ക്കും അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കത്തയച്ചു.
മധ്യകേരളത്തിലെ പ്രധാന പെരുന്നാളുകളിലൊന്നാണ് മണര്‍കാട് പള്ളിയിലേത്. ഈ ദിവസങ്ങളിൽ വലിയതോതില്‍ വിശ്വാസികള്‍ ഇവിടേക്ക് എത്തിച്ചേരും. അനിയന്ത്രിതമായ തിരക്കുണ്ടാകും.
നാല് ബൂത്തുകള്‍ പള്ളിക്ക് വളരെ അടുത്താണ്. ഇത് വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് തീയതി മാറ്റാന്‍ അപേക്ഷ നല്‍കിയത്. മണര്‍കാട് പള്ളി പെരുന്നാള്‍ സമയത്ത് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് ശരിയായില്ലെന്ന് മന്ത്രി വി.എന്‍.വാസവന് പറഞ്ഞു. ആഘോഷ സമയമാണെന്ന് തെരഞ്ഞെടുപ്പ് കമീഷനും വിസ്മരിച്ചു.
തെരഞ്ഞെടുപ്പ് ഓണത്തെയും ബാധിക്കും. തീയതി നിശ്ചയിച്ചപ്പോൾ ഇത് പരിഗണിക്കേണ്ടതായിരുന്നു -അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി വോട്ടെടുപ്പ് സെപ്റ്റംബര്‍ അഞ്ചിനും വോട്ടെണ്ണൽ എട്ടിനുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

