കടുവ കൊന്ന് ഭക്ഷിച്ച രാധക്ക് അന്ത്യാഞ്ജലി
text_fieldsകടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ
മാനന്തവാടി: നരഭോജി കടുവയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ പഞ്ചാരക്കൊല്ലി തറാട്ട് മീൻമുട്ടി അച്ചപ്പന്റെ ഭാര്യ രാധയുടെ (46) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രിയദർശിനി തേയില തോട്ടത്തിന് സമീപത്തെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയ രാധയെ കടുവ കൊന്ന് ഭക്ഷിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചു. ശനിയാഴ്ച രാവിലെ 8.40ഓടെ മോർച്ചറിയിൽ നിന്ന് മൃതദേഹം ആംബുലൻസിൽ കയറ്റി ഒമ്പത് മണിയോടെ വീട്ടിലെത്തിച്ചു. രാധയെ അവസാന നോക്കുകാണാൻ എത്തിയവർക്ക് അവരുടെ ഫോട്ടോ മാത്രമാണ് കാണാനായത്.
മൃതദേഹത്തിനരികിലെത്തിയ മക്കളുടെയും ഭർത്താവിന്റെയും നിലവിളി ഹൃദയഭേദക കാഴ്ചയായിരുന്നു. കുറിച്യ സമുദായ ആചാരപ്രകാരം കർമങ്ങൾ നടത്തി രാവിലെ 11 മണിയോടെ സമുദായ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മന്ത്രി ഒ.ആർ. കേളു, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.