വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsമാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തോണിച്ചാൽ പൈങ്ങാട്ടിരിയിൽ വാടകക്കു താമസിച്ചുവരുന്ന തമിഴ്‌നാട് ഉസിലാംപെട്ടി പരമ തേവരുടെ മകൻ ആശൈകണ്ണേൻറതാണ് (48) മൃതദേഹമെന്ന് ഭാര്യ മണിമേഖലയും മകൻ ജയപാണ്ഡി എന്ന വിഷ്ണുവുമാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, പൊലീസ് ഇൻസ്പെക്ടർ പി.കെ. മണി എന്നിവരുടെ സാന്നിധ്യത്തിൽ വസ്ത്രങ്ങളും ശരീരത്തിലെ അടയാളങ്ങളും നോക്കിയാണ് മൃതദേഹം ഭാര്യയും മകനും തിരിച്ചറിഞ്ഞത്.
പൈങ്ങാട്ടിരി വില്ലേജ് ഓഫിസിനു സമീപം സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലുള്ള വീടിെൻറ മുറിയിൽ കുഴിച്ചിട്ട നിലയിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വ്യഴാഴ്ച ഉച്ചയോടെ മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജുവിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. തുടർന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് അസോസിയേറ്റ് പ്രഫസർ ഡോ. സുജിത്ത് ശ്രീനിവാസിെൻറ നേതൃത്വത്തില്‍ മൃതദേഹം പ്രാഥമിക പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തമിഴ്‌നാട്ടില്‍നിന്ന് ആറുവര്‍ഷം മുമ്പ് തോണിച്ചാലിലെത്തി വിവിധയിടങ്ങളിൽ വാടകക്ക് താമസിക്കുകയായിരുന്നു ആശൈകണ്ണൻ. ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം കഴിഞ്ഞ രണ്ടരവര്‍ഷമായി പൈങ്ങാട്ടിരിയിലെ സുലൈമാന്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഭാര്യയും മക്കളുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾ ഇടക്കുമാത്രമാണ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇയാളെ കാണാനില്ലായിരുന്നു. സംഭവം കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവന്നാേല ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂവെന്ന് െപാലീസ് വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആശൈകണ്ണെൻറ മകനടക്കം നാലുപേർ പൊലീസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. മൃതദേഹം ഏകദേശം ഒരുമീറ്ററോളം ആഴത്തിലാണ് കാണപ്പെട്ടത്. വളരെ കൃത്യമായി തയാറാക്കിയ കുഴിയിലാണ് മൃതദേഹം മൂടിയിരുന്നത്.
തുണികൊണ്ട് മൂടപ്പെട്ട നിലയില്‍ ദേഹത്ത് ചെങ്കല്ലുകള്‍ കയറ്റിവെച്ച നിലയിലായിരുന്നു. കുഴിക്കുള്ളില്‍നിന്ന് ഒരു പൈപ്പിെൻറ കഷണവും മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. വയനാടിെൻറ ചുമതല വഹിക്കുന്ന കോഴിക്കോട് സയൻറിഫിക് ഓഫിസര്‍ വി. വിനീത്, വിരലടയാള വിദഗ്ധരായ കെ.വി. സുനീഷ്, നിയാദ്, സുരേഷ്, സൂരജ് കുമാര്‍, െഡപ്യൂട്ടി തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്, നല്ലൂര്‍നാട് വില്ലേജ് ഓഫിസര്‍ കെ.എസ്. ജയരാജ്, കല്‍പറ്റ എ.എസ്.പി ചൈത്ര തെരേസ ജോണ്‍, വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാര്‍, അഡി. എസ്.ഐമാര്‍, ജുനിയര്‍ എസ്.ഐമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം പരിശോധിച്ചത്. മറ്റു മക്കൾ: സുന്ദര പാണ്ഡി, അരുൺ പാണ്ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
