മാനങ്കേരി അബ്ദു വധം: പ്രതികൾ സി.ബി.െഎ കസ്റ്റഡിയിൽ
text_fieldsകൊച്ചി: കൊടുങ്ങല്ലൂർ എറിയാട് മാനങ്കേരി അബ്ദു വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ രണ്ടുദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി െകാടുങ്ങല്ലൂർ എടവിലങ്ങ് കുൈഞ്ഞനി പടിയത്ത് മണപ്പാട്ടിൽ വീട്ടിൽ പി.എ. മുഹമ്മദ് എന്ന സിറ്റി മുഹമ്മദ് (50), രണ്ടാം പ്രതി എടവിലങ്ങ് കുഞ്ഞൈനി പുന്നിലത്ത് വീട്ടിൽ പി.കെ. അബ്ദുൽ കരീം (47) എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വൈകീട്ട് 3.30 വരെ സി.ബി.െഎയുടെ കസ്റ്റഡിയിൽ വിട്ടത്. ഒന്നും രണ്ടും പ്രതികൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റുചിലരുമായി നടത്തിയ ഗൂഢാലോചനയെത്തുടർന്നാണ് കൊല നടത്തിയതെന്ന് സി.ബി.െഎ സംഘം കോടതിയെ അറിയിച്ചു.
2006 ഡിസംബർ 14നാണ് എറിയാട് കേരള വർമ ഹൈസ്കൂളിന് സമീപത്ത് അബ്ദു ആക്രമിക്കപ്പെട്ടത്. സൈക്കിളിൽ വീട്ടിലേക്ക് വരുകയായിരുന്ന അബ്ദുവിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലച്ചോറ് തകർന്ന് പുറത്തുവന്നു. നിലവിളി കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ആക്രമിസംഘം രണ്ട് ബൈക്കിൽ രക്ഷപ്പെട്ടു. അബ്ദുവിനെ നാട്ടുകാർ ആദ്യം കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും അടുത്ത ദിവസം മരിച്ചു.
10 വർഷം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിക്കാതെവന്നതോടെ സി.ബി.െഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്ത് ഒരുവർഷത്തിനിടെ നടത്തിയ മൊഴിയെടുക്കലിലാണ് അറസ്റ്റിന് സഹായകമായ തെളിവുകൾ ലഭിച്ചത്. മോേട്ടാർ സൈക്കിളിൽ രക്ഷപ്പെട്ടവർ ആരൊക്കെയാണെന്ന വിവരം ലഭിച്ചിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.ബി.െഎ. തെളിവെടുപ്പിന് കൊല നടന്ന എറിയാടും പ്രതികളുമായി സി.ബി.െഎ സംഘം പോകും.
ആക്രമണം പെെട്ടന്നുള്ള വിദ്വേഷത്താലല്ലെന്നും വൻ ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും വ്യക്തമായതിനെത്തുടർന്ന് പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റംകൂടി ചുമത്താൻ ആവശ്യപ്പെട്ട് സി.ബി.െഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ വിവരം ലഭ്യമായില്ലെങ്കിൽ സി.ബി.െഎ ശനിയാഴ്ച വീണ്ടും കസ്റ്റഡി നീട്ടിക്കിട്ടാൻ അപേക്ഷ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
