ഭാര്യയെ കൊന്ന കേസിൽ ഒളിവിൽ പോയയാൾ 11 വർഷത്തിനു ശേഷം പിടിയിൽ
text_fieldsപോർട്ട്ബ്ലയർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഹരിയാന സ്വദേശിയെ 11 വർഷത്തിനുശേഷം അന്തമാനിലെ ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തു.
അന്തമാൻ നികോബാർ ദ്വീപ് സമൂഹത്തിലെ വിദൂര ഗ്രാമത്തിൽ പാചകക്കാരനായി കഴിയുകയായിരുന്ന എ.പി. ശെൽവനാണ് (54) ഹരിയാന പൊലീസിന്റെ പിടിയിലായത്.
2007ൽ ഇയാളുടെ ഭാര്യയെ അംബാലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൊലപാതക കേസിൽ ശെൽവനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മതിയായ തെളിവുകളില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ താമസിയാതെ ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.
എന്നാൽ, പിന്നീടുണ്ടായ അന്വേഷണത്തിൽ ശെൽവന്റെ പങ്ക് വെളിപ്പെട്ടുവത്രേ. തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാൻ 2012ൽ അംബാല കോടതി ഉത്തരവിട്ടു. എന്നാൽ, ശെൽവൻ ഒളിവിൽപോവുകയായിരുന്നു. അന്തമാനിലെ കാംപൽ ബേയിൽ വിജയനഗറിൽനിന്നാണ് ഇയാൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

