വീടുകൾക്ക് മുന്നിലെ നെയിംബോർഡ് മോഷ്ടിക്കുന്നത് പതിവാക്കിയയാൾ പിടിയിൽ
text_fieldsപ്രതിയുടെ കയ്യിൽ കണ്ടെത്തിയ നെയിംബോർഡുകൾ
ആലുവ: വീട്ടുമതിലുകളിൽ സ്ഥാപിച്ചിട്ടുള്ള തകിടിലുള്ള നെയിംബോർഡുകൾ മോഷ്ടിക്കുന്നത് പതിവാക്കിയയാൾ പിടിയിൽ. ബുധനാഴ്ച പുലർച്ചെ 3.30ഓടെ തോട്ടുമുഖം പോസ്റ്റ് ഓഫിസിന് സമീപം ചൊവ്വര കവലയിലുള്ള ചെറോടത്ത് സക്കരിയ അലിയുടെ വീട്ടിലെ നെയിംബോർഡ് മോഷ്ടിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
നെയിംബോർഡ് മോഷ്ടിക്കുന്നത് കണ്ട സമീപത്ത് താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ മനാഫ് വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സമീപവാസികളെ വിളിച്ച് വരുത്തിയാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പരിശോധിച്ചപ്പോൾ മഹിളാലയം മുതലുള്ള നിരവധി വീടുകളിലെ ബോർഡുകൾ മോഷ്ടാവിൽ നിന്നും കണ്ടെത്തി.
മോഷ്ടാവ് പല പേരുകളാണ് പറഞ്ഞതെന്നും തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

