Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈവെട്ട് കേസ്: പ്രതി സവാദിന് ഒളിത്താവളമൊരുക്കിയയാൾ പിടിയിൽ

text_fields
bookmark_border
കൈവെട്ട് കേസ്: പ്രതി സവാദിന് ഒളിത്താവളമൊരുക്കിയയാൾ പിടിയിൽ
cancel

തലശ്ശേരി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയയാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ഇരിട്ടി വിളക്കോട് സ്വദേശി സഫീറിനെയാണ് (45) വ്യാഴാഴ്ച വൈകീട്ട് തലശ്ശേരിയിൽ എൻ.ഐ.എ പിടികൂടിയത്.

ബി.ജെ.പി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിൽ പത്താം പ്രതി കൂടിയായ സഫീർ കോടതിയിൽ ഹാജരായി മടങ്ങുന്നതിനിടയിലാണ് എൻ.ഐ.എയുടെ പിടിയിലായത്.

കൈവെട്ട് കേസിലെ മുഖ്യപ്രതിയായ സവാദിന് മട്ടന്നൂരിൽ ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയത് സഫീറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏതാനും മാസം മുമ്പാണ് സവാദിനെ മട്ടന്നൂരിൽനിന്ന് എൻ.ഐ.എ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man who prepared hideout for hand chopping case accused Savad was arrested
Next Story