വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
text_fieldsആലുവ: വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞ കുഞ്ഞുണ്ണിക്കര കുറുപ്പശേരി വീട്ടിൽ ഇബ്രാഹീം (ഊറായി -46) ആലുവ പൊലീസിെൻറ പിടിയിലായി. 2009ൽ ആലുവ മാർക്കറ്റ് ഭാഗത്ത് നൗഷാദ് എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്.
2018ൽ പറവൂർ അഡീഷനൽ അസി.സെഷൻസ് കോടതി ഇയാളെയും കൂട്ടുപ്രതികെളയും ആറ് വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഇബ്രാഹീം കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. മറ്റു രണ്ടുപേർ ഇപ്പോൾ ജയിലിലാണ്. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേങ്ങാട്ടുശേരിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എടത്തല സ്റ്റേഷനിലെ സ്ഥിരം കുറ്റവാളി ലിസ്റ്റിൽപെട്ട ആളാണ്. എസ്.ഐമാരായ ആർ. വിനോദ്, ഇ.കെ. ജമാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. ഉദയകുമാർ, ടി.എ. ഷെബിൻ, സി.എസ്. നിഷാദ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

